Quantcast

കുവൈത്തിൽ യൂത്ത് കോൺഫറൻസ്-2022ന് സമാപനം

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള മുഖ്യ പ്രഭാഷണം നടത്തി.

MediaOne Logo

Web Desk

  • Updated:

    2022-11-07 19:08:14.0

Published:

8 Nov 2022 12:37 AM IST

കുവൈത്തിൽ യൂത്ത് കോൺഫറൻസ്-2022ന് സമാപനം
X

കുവൈത്തിൽ യൂത്ത് കോൺഫറൻസ് -2022ന് സമാപനമായി. രണ്ട് സെഷനുകളായി നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മഹബുല്ല ഇന്നോവ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള മുഖ്യ പ്രഭാഷണം നടത്തി.

ഖുർആൻ അതിന്റെ ആദ്യ വചനത്തിൽ പറഞ്ഞപോലെ വായനയുള്ള സമൂഹമായി നാം മാറണമെന്നും കേൾക്കുന്നതിനേക്കാൾ കൂടുതൽ ഓരോ വിഷയത്തിന്റെയും ഉൽഭവ സ്ഥാനത്തു നിന്ന് കാര്യങ്ങൾ മനസിലാക്കാൻ നാം തയ്യാറാവണമെന്നും നഹാസ് മാള അഭിപ്രായപ്പെട്ടു.

കുവൈത്ത് പാര്‍ലമെന്റ് അംഗം ഉസാമ അൽ ഷഹീൻ വീഡിയോ കോൺഫറൻസിലൂടെ ആശംസകള്‍ നേർന്നു. ഐ.പി.സി ഡയറക്ടർ അമ്മാർ അലി അൽ കന്തിരി മുഖ്യാഥിതിയായിരുന്നു. പ്രശസ്ത കൗൺസിലറും സൈക്കോളജിസ്റ്റുമായ ഡോ. സുലൈമാൻ മേൽപത്തുരും എസ്‌.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറയും സംസാരിച്ചു.

സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിച്ചവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. പ്രശസ്ത സിനിമാ പിന്നണി ഗായകൻ അക്ബർ ഖാൻ, ഡോ സിദ്റത്തുൽ മുൻതഹ എന്നിവര്‍ നയിച്ച ഗാനമേള ചടങ്ങിന് മിഴിവേകി.

TAGS :

Next Story