Quantcast

ഉംറ നിർവ്വഹിക്കാനെത്തുന്നവർ കോവിഡ് വാക്‌സിനെടുക്കുന്നത് ഉചിതമാകുമെന്ന് ഹജ്ജ് ഉംറ മന്ത്രി

ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഹറമിൽ എല്ലാ ആരോഗ്യ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ട്. തീർത്ഥാടകർ കോവിഡ് പ്രോട്ടോകോളുകൾ പൂർണ്ണമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു

MediaOne Logo

  • Published:

    7 Jan 2021 7:27 AM IST

ഉംറ നിർവ്വഹിക്കാനെത്തുന്നവർ കോവിഡ് വാക്‌സിനെടുക്കുന്നത് ഉചിതമാകുമെന്ന് ഹജ്ജ് ഉംറ മന്ത്രി
X

മക്കയിൽ ഉംറ നിർവ്വഹിക്കാനെത്തുന്നവർ കോവിഡ് വാക്‌സിനെടുക്കുന്നത് ഉചിതമാകുമെന്ന് ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഹറമിൽ എല്ലാ ആരോഗ്യ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ട്. തീർത്ഥാടകർ കോവിഡ് പ്രോട്ടോകോളുകൾ പൂർണ്ണമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഉംറ നിർവ്വഹിക്കുവാൻ തയ്യാറെടുക്കുന്നവർ നേരത്തെ തന്നെ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിൻതൻ പറഞ്ഞു.

തീർത്ഥാടകർക്ക് കൊറോണ വൈറസ് പടരാതിരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് എല്ലാ മുൻകരുതൽ നടപടികളും, പ്രതിരോധ പ്രോട്ടോകോളുകളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഉംറക്കെത്തുന്നവർ മാസ്‌ക് ധരിക്കുകയും, സാമൂഹ്യ അകലം പാലിക്കുന്നതുമുൾപ്പെടെയുള്ള എല്ലാ ആരോഗ്യ മുൻകരുതലുകളും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ജിദ്ദയിൽ വെച്ച് കോവിഡ് വാക്‌സിൻ സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉംറ തീർത്ഥാടനം പുനരാരംഭിച്ചതിന് ശേഷം ഒക്ടോബർ മാസത്തിലെ ആദ്യ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉംറ തീർത്ഥാടനത്തിന് ശരാശരി 60 മിനുട്ടായിരുന്നു തീർത്ഥാടകർ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ മൂന്നാം ഘട്ടത്തിൽ തീർത്ഥാടകരുടെ എണ്ണം വർധിച്ചുതുടങ്ങിയതോടെ, നവംബർ മാസത്തിൽ ഇത് 72 മിനുട്ടായും, ഡിസംബറിൽ ഇത് ഒന്നര മണിക്കൂറായും ഉയർന്നു. ഹറം കാര്യവകുപ്പ് പുറത്ത് വിട്ട സ്ഥിതിവിവര കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

TAGS :

Next Story