Quantcast

ഹജ്ജിന് ഒരുക്കം തുടങ്ങി സൗദി അറേബ്യ; കോവിഡ് സാഹചര്യത്തിൽ പ്രത്യേക ഒരുക്കം

കോവിഡ് സാഹചര്യം ഇത്തവണത്തെ ഹജ്ജിലും നിലനിൽക്കുകയാണ്. കഴിഞ്ഞ തവണ ആയിരത്തോളം പേർക്ക് മാത്രമായിരുന്നു അവസരം

MediaOne Logo

  • Published:

    15 Feb 2021 7:57 AM IST

ഹജ്ജിന് ഒരുക്കം തുടങ്ങി സൗദി അറേബ്യ; കോവിഡ് സാഹചര്യത്തിൽ പ്രത്യേക ഒരുക്കം
X

ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഹജ്ജിനുള്ള ക്രമീകരണം നടക്കുന്നത്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രത്യേക മെഡിക്കൽ സംഘം ഇത്തവണയും ഹജ്ജിനായുണ്ടാകും. പ്രോട്ടോകോളും ചട്ടങ്ങളും ഇതിനായി ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറാക്കുന്നുണ്ട്.

കോവിഡ് സാഹചര്യം ഇത്തവണത്തെ ഹജ്ജിലും നിലനിൽക്കുകയാണ്. കഴിഞ്ഞ തവണ ആയിരത്തോളം പേർക്ക് മാത്രമായിരുന്നു അവസരം. സൗദിക്കകത്തെ സ്വദേശികൾക്കും പ്രവാസികൾക്കുമായിരുന്നു ഇതിൽ അവസരം. ഇത്തവണ വിദേശത്തു നിന്നും ഹാജിമാരെത്തും. ഇത് കണക്കാക്കിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് മെഡിക്കൽ സന്നാഹം മക്കയിലും മദീനയിലുമുണ്ടാകും.

ഹാജിമാരെത്തുന്നതു മുതൽ മടങ്ങിപ്പോകും വരെ സേവനം വേണ്ടതിനാൽ ആവശ്യമായ മെഡിക്കൽ സജ്ജീകരണത്തിന് ഹജ്ജ് ഉംറ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് ഏകോപനം നടത്തുന്നുണ്ട്. പതിനഞ്ച് ദിവസത്തിനകം പട്ടിക ആരോഗ്യ മന്ത്രാലയം കൈമാറും. സേവനത്തിനെത്തുന്ന ആരോഗ്യ പ്രവർത്തകരുടേയും ജീവനക്കാരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയാണ് ഹറമിൽ സേവനത്തിനെത്തിക്കുക. ജൂലൈ മാസത്തിൽ നടക്കുന്ന ഹജ്ജിന് മുന്നോടിയായ സൗദിയിൽ കോവിഡ് വാക്സിന്റെ വിതരണം വലിയോരളവിൽ പൂർത്തികരിക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.

TAGS :

Next Story