Quantcast

ഹജ്ജിന് പിന്‍താങ്ങായി സുരക്ഷ വിഭാഗം

ഹജ്ജിന് മുൻപ് തന്നെ സൈനിക വിഭാഗങ്ങള്‍ സജ്ജമായിരുന്നു

MediaOne Logo

Web Desk

  • Published:

    22 Aug 2018 7:35 AM IST

ഹജ്ജിന് പിന്‍താങ്ങായി സുരക്ഷ വിഭാഗം
X

ഹജ്ജ് അവസാനത്തിലെത്തുമ്പോൾ സുരക്ഷാ വിഭാഗത്തിന്റെ സേവനങ്ങൾ വലുതാണ്. കാല്‍ കോടിയോളം വരുന്ന തീര്‍ഥാടകര്‍ക്ക് പ്രയാസം കൂടാതെ കര്‍മങ്ങള്‍ ചെയ്യാനായി. വിജയകരമായ സേവനത്തിന് പിന്നില്‍ കാല്‍ ലക്ഷത്തിലേറെ വരുന്ന സുരക്ഷാ വിഭാഗത്തിന്റെ കയ്യൊപ്പുണ്ട്.

ഹജ്ജിന് മുൻപ് തന്നെ സൈനിക വിഭാഗങ്ങള്‍ സജ്ജമായിരുന്നു. കര്‍മങ്ങള്‍ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് വഴി കാണിച്ചും, കര്‍മങ്ങള്‍ക്കിടെ പോറലേല്‍പ്പിക്കാതെയും ഹജ്ജ് തീരും വരെ ഇവരുടെ സേവനങ്ങൾ ലഭ്യമായിരിക്കും. തമ്പ് തെറ്റിയെത്തുന്നവര്‍ക്ക് സഹായമേകി ഹജ്ജ് മിഷന് കീഴിലെ സേവകരും സന്നദ്ധ പ്രവര്‍ത്തകരും മിനായിൽ സജ്ജരാണ്. 24 മണിക്കൂറും ക്യാമറാ നിരീക്ഷണത്തിലാണ് മിനാ താഴ്വര

TAGS :

Next Story