Quantcast

തീര്‍ഥാടകര്‍ക്ക് സഹായമുറപ്പാക്കി 911

ശരാശരി അര ലക്ഷത്തോളം ഫോണ്‍ കാളുകള്‍ 24 മണിക്കൂറില്‍ ഇവിടെയെത്തും

MediaOne Logo

Web Desk

  • Published:

    23 Aug 2018 2:06 AM GMT

തീര്‍ഥാടകര്‍ക്ക്  സഹായമുറപ്പാക്കി 911
X

മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഏതു ഘട്ടത്തിലും സഹായം ഉറപ്പാക്കുകയായിരുന്നു 911 എന്ന കാള്‍ സെന്റര്‍. സൗദി അറേബ്യയിലെ എല്ലാ സുരക്ഷാ സന്നാഹങ്ങളുടെയും കേന്ദ്രീകൃത ഓപ്പറേഷന്‍ കേന്ദ്രാമാണിത്. സഹായത്തിന് വിളിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഭാഗങ്ങളുടെ സേവനം തൽക്ഷണം ഈ സെന്‍റര്‍ ഉറപ്പുവരുത്തും.

ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് 911 നാഷനൽ സെക്യൂരിറ്റി ഓപറേഷൻ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ശരാശരി അര ലക്ഷത്തോളം ഫോണ്‍ കാളുകള്‍ 24 മണിക്കൂറില്‍ ഇവിടെയെത്തും.

അറബിക്ക് പുറമെ, ഉര്‍ദു, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യ ഭാഷകളിലും ആശയവിനിമയം നടത്താം. സുരക്ഷാപ്രശ്നങ്ങളോ, അപകടമോ അത്യാഹിതമോ കണ്ടാൽ ഉടൻ ബന്ധപ്പെട്ട വകുപ്പിന് ഇവര്‍ വിവരം കൈമാറും. സ്ത്രീകൾക്കായി പ്രത്യക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ തീർഥാടനകേന്ദ്രവും തീര്‍ഥാടകരും സുരക്ഷിതമായിരിക്കാൻ 4K ക്വാളിറ്റിയില്‍ പതിനയ്യായിരം ക്യാമറകളാണുള്ളത്. അറഫ മൈതാനിയില്‍ മാത്രം അഞ്ഞൂറ് ക്യാമറകളും.

TAGS :

Next Story