Quantcast

കാഴ്ചയ്ക്ക് ഭംഗി, വയറിന് ആശ്വാസം, മെച്ചപ്പെട്ട ആരോഗ്യം : ഭക്ഷണത്തിലുള്‍പ്പെടുത്താം മഴവില്‍ നിറങ്ങള്‍

ഇത്തരം ഡയറ്റ് ശരീരത്തിനാവശ്യമായ ഫൈറ്റോന്യൂട്രിയന്റ്‌സ്, ഫ്‌ളേവനോയ്ഡ്‌സ്, ഫൈബര്‍, മുതലായവ ഉറപ്പാക്കുമെന്ന് മാത്രമല്ല ബുദ്ധി വളര്‍ച്ചയ്ക്കും സഹായിക്കും.

MediaOne Logo

Web Desk

  • Updated:

    2022-08-16 10:54:08.0

Published:

16 Aug 2022 10:19 AM GMT

കാഴ്ചയ്ക്ക് ഭംഗി, വയറിന് ആശ്വാസം, മെച്ചപ്പെട്ട ആരോഗ്യം : ഭക്ഷണത്തിലുള്‍പ്പെടുത്താം മഴവില്‍ നിറങ്ങള്‍
X

പ്രായഭേദമന്യേ എല്ലാവരും നോക്കിനിന്നു പോകുന്ന രണ്ട് കാര്യങ്ങളാണ് വിമാനവും മഴവില്ലും. ഇതില്‍ മഴവില്ലിന്റെ ഭംഗി എത്ര കണ്ടാലും മതിയാവുകയുമില്ല, ആകാശത്ത് നിന്നത് മാഞ്ഞു പോകുന്നത് അറിയുകയുമില്ല.

മഴവില്ലിലെ നിറങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷണശീലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? കുട്ടികളോട് ഓരോ ദിവസവും ഓരോ നിറത്തിലുള്ള ഭക്ഷണം കൊണ്ടുവരാന്‍ അധ്യാപകര്‍ ആവശ്യപ്പെടുന്നത് ഭക്ഷണത്തോടുള്ള അവരുടെ ഇഷ്ടം വര്‍ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിക്കൂടിയാണെന്ന് എത്ര പേര്‍ക്കറിയാം..


ഭക്ഷണത്തില്‍ വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും പയര്‍ വര്‍ഗങ്ങളുമെല്ലാമുള്‍പ്പെടുന്ന കളര്‍ഫുള്‍ ഡയറ്റ് പിന്തുടരുന്നത് പ്രമേഹം, ഹൃദ്രോഹം, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവയെയെല്ലാം ഒരു പരിധി വരെ അകറ്റി നിര്‍ത്തുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇത്തരം ഡയറ്റ് ശരീരത്തിനാവശ്യമായ ഫൈറ്റോന്യൂട്രിയന്റ്‌സ്, ഫ്‌ളേവനോയ്ഡ്‌സ്, ഫൈബര്‍, മുതലായവ ഉറപ്പാക്കുമെന്ന് മാത്രമല്ല ബുദ്ധി വളര്‍ച്ചയ്ക്കും സഹായിക്കും. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമൊക്കെ നിറം നല്‍കുന്ന ഫൈറ്റോന്യൂട്രിയന്റുകളും ഫൈറ്റോക്കെമിക്കലുകളും ശരീരത്തെ വ്രണങ്ങളില്‍ നിന്നും വിവിധ തരം അര്‍ബുദങ്ങളില്‍ നിന്നും മാനസികസംഘര്‍ഷത്തില്‍ നിന്നും ഒരു പരിധി വരെ സംരക്ഷിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

"ഇന്ത്യക്കാരുടെ ഭക്ഷണത്തില്‍ പൊതുവേ വെള്ളയും ബ്രൗണും നിറങ്ങളാണ് മുന്നിട്ട് നില്‍ക്കുക. പല നിറങ്ങളിലുളള ഭക്ഷ്യ വിഭവങ്ങള്‍ ചുരുക്കമാണ് നമ്മുടെ പ്ലേറ്റുകളില്‍. തന്നെയുമല്ല, പച്ചക്കറികളൊക്കെയും കൂടുതല്‍ നേരം നാം പാകം ചെയ്യുകയും ചെയ്യും. ഇങ്ങനെ പാകം ചെയ്യുമ്പോള്‍ തന്നെ അവയുടെ തനത് നിറവും രുചിയും ഗുണവുമെല്ലാം നഷ്ടപ്പെടും". പ്രമുഖ ഡയറ്റീഷ്യന്‍ മറിയം ലക്ഡാവാല പറയുന്നു.

ഓരോ നിറങ്ങളിലുമുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണവും ആരോഗ്യപ്രദമായ ഭക്ഷണശീലം പ്രദാനം ചെയ്യുന്ന രീതിയും നോക്കാം..

പച്ച നിറം

പച്ച നിറത്തിലുള്ള ഇലകക്കറികള്‍ കലോറി തീരെ കുറവുള്ളവയാണ്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, അയണ്‍, പൊട്ടാസ്യം, കാല്‍സ്യം, ആന്റി ഓക്‌സിഡന്റ്‌സ് തുടങ്ങിയവയും ഇലകളില്‍ ധാരാളമുണ്ട്. ഇത് കൂടാതെ ബീറ്റ-കരോട്ടിന്‍, ലൂട്ടെയ്ന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ ഫൈറ്റോന്യൂട്രിയന്റുകള്‍ കൊണ്ടും സമ്പുഷ്ടമാണ് പച്ച നിറത്തിലുള്ള ഇലകള്‍.


പീസ് - വെജിറ്റേറിയന്‍ പ്രോട്ടീനുകള്‍ ഏറെ അടങ്ങിയ ഭക്ഷ്യവിഭവമാണ് പീസ്.

മുന്തിരി - വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ, പൊട്ടാസ്യം, റെസ്‌വെരാട്രോള്‍ എന്നിവ ധാരാളമായി മുന്തിരിയിലടങ്ങിയിട്ടുണ്ട്.

ചെറുപയര്‍ - പൊട്ടാസ്യം, ഫോളേറ്റ്, മഗ്നീഷ്യം, ഫൈബര്‍ എന്നിവയടങ്ങിയിരിക്കുന്നു.

പിസ്താ - ഹെല്‍തി ഫാറ്റ്, വൈറ്റമിന്‍ ബി6, തിയാമിന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് പിസ്താ.

നെല്ലിക്ക - നെല്ലിക്കയില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

ചുവപ്പ്


തക്കാളി - ലൈക്കോപീനാണ് തക്കാളിയില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്.

മാതളം - ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ളവയാണ് മാതളം.

ക്രാന്‍ബെറി - മൂത്രാശയ സംബന്ധമായ അണുബാധയ്ക്ക് ക്രാന്‍ബെറി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

ബീറ്റ്‌റൂട്ട് - ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. വൈറ്റമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍, ഫോളേറ്റ് തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ ധാരാളമുണ്ട്.

നീല / പര്‍പ്പിള്‍


ബ്ലൂബെറി - പോളിഫീനോള്‍ ആന്റിഓക്‌സിഡന്റ്‌സ്, ആന്തോസയാനിന്‍ എന്നിവ ധാരാളമടങ്ങിയിട്ടുള്ളവയാണ് ബ്ലൂബെറി.

വഴുതനങ്ങ - മാംഗനീസ് കൂടുതലടങ്ങിയിട്ടുള്ള വഴുതനങ്ങ എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

പ്ലം - ആന്റി ഓക്‌സിഡന്റ്‌സ്, വൈറ്റമിന്‍ സി, ഫഐബര്‍ എന്നിവ ധാരാളമടങ്ങിയിരിക്കുന്ന പ്ലം പ്രമേഹം നിയന്ത്രിക്കുന്നു.

ഓറഞ്ച് / മഞ്ഞ


ഓറഞ്ച് / മഞ്ഞ നിറത്തിലുള്ള ഭക്ഷ്യവിഭവങ്ങളില്‍ ബീറ്റക്രിപ്‌റ്റോക്‌സാന്തിന്‍, ബീറ്റ കരോട്ടിന്‍, ആല്‍ഫ കരോട്ടിന്‍ എന്നിവ ധാരാളമുണ്ട്. ഇത് കൂടാതെ പൊട്ടാസ്യവും, വൈറ്റമിന്‍ സി, ഫ്‌ളേവനോയിഡ്‌സ്, ലൈകോപീന്‍ എന്നിവയും ഇവ പ്രദാനം ചെയ്യുന്നു.

കാരറ്റ് - ബീറ്റ കരോട്ടിന്‍ കൂടുതലുള്ള പച്ചക്കറിയാണ് കാരറ്റ്.

നാരങ്ങ - വൈറ്റമിന്‍ സി, ഫൈബര്‍, വൈറ്റമിന്‍ ബി6, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.

TAGS :
Next Story