Quantcast

കരച്ചിൽ നിർത്താൻ കുട്ടികൾക്ക് സ്മാർട്ട്‌ഫോൺ നൽകാറുണ്ടോ? പേടിക്കണമെന്ന് ഷവോമി മുൻ തലവൻ

ചെറിയ പ്രായത്തിലെ സ്മാർട്ട്‌ഫോൺ ഉപയോഗം മുതിര്‍ന്നാല്‍ മാനസികാരോഗ്യത്തെ ഗുരതരമായി ബാധിക്കുമെന്ന് ഷവോമി മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് മനു കുമാർ ജെയ്ൻ

MediaOne Logo

Web Desk

  • Published:

    20 May 2023 3:27 AM GMT

Former Xiaomi India head Manu Kumar Jains caution against Kids smartphones usage, Former Xiaomi head about Kids smartphones usage, children smartphones usage, smartphone in minors, Malayalam breaking news
X

ന്യൂഡൽഹി: കൗമാരക്കാരുടെയും കുഞ്ഞുങ്ങളുടെയും സ്മാർട്ട്‌ഫോൺ, ടാബ്ലെറ്റ് ആസക്തി തടയാൻ നടപടി വേണമെന്ന് രക്ഷിതാക്കൾക്ക് ഉപേദശവുമായി ഷവോമി മുൻ തലവൻ. അമിതമായി സ്മാർട്ട്‌ഫോണും ടാബും ഉപയോഗിക്കുന്നത് കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്ന് ഷവോമി മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റും മുൻ ഇന്ത്യ സി.ഇ.ഒയുമായ മനു കുമാർ ജെയ്ൻ മുന്നറിയിപ്പ് നൽകി.

ലിങ്കിഡിൻ കുറിപ്പിലൂടെയാണ് മനുകുമാറിന്റെ മുന്നറിയിപ്പ്. ചെറിയ പ്രായത്തിലുള്ള സ്മാർട്ട്‌ഫോൺ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തിലുണ്ടാക്കുന്ന അപകടകരമായ ആഘാതങ്ങളെക്കുറിച്ച് സംസാരിക്കാമെന്നു പറഞ്ഞാണ് രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്. ചെറിയ പ്രായത്തിലുള്ള സ്മാർട്ട്‌ഫോൺ ഉപയോഗം എങ്ങനെയാണ് കുട്ടികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതെന്ന പുതിയ പഠനം പങ്കുവച്ചാണ് മനു കുമാറിന്റെ നിരീക്ഷണങ്ങൾ.

പഠനത്തിലെ കണക്കുകൾ ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. 10 വയസിനുമുൻപ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച 60 മുതൽ 70 വരെ ശതമാനം സ്ത്രീകൾക്കും മുതിർന്ന ശേഷം ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. പുരുഷന്മാരിൽ ഇത് 45 മുതൽ 50 വരെ ശതമാനമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്-അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികൾ കരയുമ്പോഴും ഭക്ഷണം കഴിക്കാൻ വേണ്ടിയും വാഹനത്തിലിരിക്കുമ്പോഴുമെല്ലാം മാതാപിതാക്കളുടെ സ്ഥിരം ആശ്രയമാണ് മൊബൈൽ ഫോണുകൾ. സ്മാർട്ട്‌ഫോൺ തുറന്നുകൊടുത്താൽ കുട്ടികൾ അടങ്ങിക്കൊള്ളുമെന്ന ഈ ചിന്ത അത്ര നല്ലതല്ലെന്നും മനു കുമാർ പറയുന്നു. ഇത്തരം വിദ്യകൾ പയറ്റുന്നതിനു പകരം നേരിട്ടുള്ള ആശയവിനിമയത്തിലൂടെ കുട്ടികളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. വീടിനു വെളിയിൽ എന്തെങ്കിലും പ്രവർത്തനത്തിൽ പങ്കാളിയാക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും ഹോബി ശീലമാക്കി അതിലേക്ക് ശ്രദ്ധ തിരിക്കാൻ നോക്കുകയോ ആണു വേണ്ടതെന്നും മനു കുമാർ പറയുന്നു.

അമിതനേരം മൊബൈൽ സ്‌ക്രീനിൽ സമയം ചെലവിടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കാണിടയാക്കുക. ശൈശവകാലം വളരെ വിലപ്പെട്ടതാണ്. ആ സമയത്ത് അവരുടെ ആരോഗ്യകരവും തിളക്കമാർന്നതുമായ ഭാവിക്കായി ഏറ്റവും മികച്ച അടിത്തറ നൽകാൻ രക്ഷിതാക്കൾക്കാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: 'Stop giving smartphones to your kids': Former Xiaomi Global Vice President and India CEO Manu Kumar Jain cautions parents

TAGS :
Next Story