രാവിലെ ചോക്ലേറ്റ് കേക്ക് ശീലമാക്കൂ..അമിതഭാരം കുറയും

രാവിലെ ചോക്ലേറ്റ് കേക്ക് ശീലമാക്കൂ..അമിതഭാരം കുറയും
കറുത്ത ചോക്ലേറ്റുകള്‍ നമ്മുടെ ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കുന്നു

അമിതവണ്ണം കുറയ്ക്കാന്‍ ജിം സെന്ററുകള്‍ കയറിയിറങ്ങുന്നവരാണോ നിങ്ങള്‍...അല്ലെങ്കില്‍ ഇഷ്ട ഭക്ഷണം ഉപേക്ഷിച്ച് പട്ടിണി കിടക്കുന്നവര്‍. അമിതഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരോട് ദിവസവും രാവിലെ ചോക്ലേറ്റ് കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധര്‍. ചോക്ലേറ്റ് ആരോഗ്യത്തിന് നല്ലതാണോ ചീത്തയാണോ എന്ന വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് ചോക്ലേറ്റ് കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കറുത്ത ചോക്ലേറ്റുകള്‍ നമ്മുടെ ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കുന്നു. പ്രഭാത ഭക്ഷണത്തില്‍ ചോക്ലേറ്റ് കേക്ക് ഉള്‍പ്പെടുത്തിയാല്‍ മെറ്റാബോളിസത്തെ സഹായിക്കുന്നു. ചെറിയ അളവില്‍ പഞ്ചസാര ചേര്‍ത്ത കേക്കുകള്‍ ആണ് കൂടുതല്‍ ഗുണമുണ്ടാക്കുന്നതെന്നും പഠനം പറയുന്നു.
Adjust Story Font
16

