സിക്ക വൈറസ് ഭീഷണി ഭീതിജനകമെന്ന് അമേരിക്ക

സിക്ക വൈറസ് ഭീഷണി ഭീതിജനകമെന്ന് അമേരിക്ക
സിക്ക വൈറസ് ഭീഷണി പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന് അമേരിക്കന്‍ ആരോഗ്യവിദഗ്ധര്‍.
സിക്ക വൈറസ് ഭീഷണി പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന് അമേരിക്കന്‍ ആരോഗ്യവിദഗ്ധര്‍. യുഎസ് രോഗ നിയന്ത്രണ - മുന്‍കരുതല്‍ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മുന്‍കരുതല്‍ നടപടികള്‍ക്കായി കൂടുതല്‍ തുക അനുവദിക്കാനാണ് യുഎസ് ആരോഗ്യവിഭാഗത്തിന്റെ തീരുമാനം.
യുഎസിലെ 12 സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു സിക്ക വൈറസ് പരത്തുന്ന കൊതുകുകളെ കണ്ടെത്തിയിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങളില്‍ 30 സംസ്ഥാനങ്ങളില്‍ കൊതുകിന്റെ സാന്നിധ്യം കണ്ടെത്തി. അമേരിക്കയില്‍ നിരവധി കുട്ടികള്‍ വൈകല്യവുമായി ജനിച്ചിട്ടുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. മിക്ക കുട്ടികളിലും തലച്ചോറിന്റെ വളര്‍ച്ചക്കുറവാണ് കണ്ടെത്തനായത്. സിക്ക വൈറസ് ബാധിച്ച് അന്ധത, മറ്റ് ശാരീരിക വൈകല്യം തുടങ്ങിയ ബാധിച്ച നവജാതശിശുക്കളും ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. പ്യൂട്ടോറിക്കോ ദ്വീപില്‍ സിക്ക വൈറസ് വ്യാപകമായതായും പഠനത്തില്‍ കണ്ടെത്തി. ആയിരക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. പുതിയ സാഹചര്യത്തില്‍ സിക്ക വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക അനുവദിക്കാനാണ് യുഎസ് ആരോഗ്യവിഭാഗത്തിന്റെ തീരുമാനം.
Adjust Story Font
16

