Quantcast

ഡെങ്കിപ്പനിയെ നേരിടാന്‍ കൊതുകുകള്‍, പുതിയ ചുവടുവെപ്പുമായി ബ്രസീലിലെ ശാസ്ത്രജ്ഞര്‍

MediaOne Logo

Jaisy

  • Published:

    25 May 2018 4:52 AM GMT

ഡെങ്കിപ്പനിയെ നേരിടാന്‍ കൊതുകുകള്‍, പുതിയ ചുവടുവെപ്പുമായി ബ്രസീലിലെ  ശാസ്ത്രജ്ഞര്‍
X

ഡെങ്കിപ്പനിയെ നേരിടാന്‍ കൊതുകുകള്‍, പുതിയ ചുവടുവെപ്പുമായി ബ്രസീലിലെ ശാസ്ത്രജ്ഞര്‍

ഡെങ്കി വൈറസുകള്‍ ബാധിക്കുന്നത് തടയുന്ന ബാക്ടീരിയകള്‍ കുത്തിവെച്ച കൊതുകുകളെയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ പറത്തിവിട്ടത്

ഡെങ്കിപ്പനി നേരിടാന്‍ പുതിയ ചുവടുവെപ്പുമായി ബ്രസീലിലെ ശാസ്ത്രജ്ഞര്‍. ഡെങ്കി വൈറസുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള കൊതുകുകളെ അന്തരീക്ഷത്തിലേക്ക് പറത്തിവിട്ടു.

ഡെങ്കി വൈറസുകള്‍ ബാധിക്കുന്നത് തടയുന്ന ബാക്ടീരിയകള്‍ കുത്തിവെച്ച കൊതുകുകളെയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ പറത്തിവിട്ടത്. ഈ കൊതുകുകളെ ഡെങ്കി വൈറസ് ബാധിക്കില്ല. ഇവ പെരുകുന്നതോടെ സാവധാനം ഡെങ്കിപ്പനി ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

വോള്‍ബച്ചിയ എന്ന ബാക്ടീരിയയാണ് കൊതുകുകളില്‍ കുത്തിവെച്ചിരിക്കുന്നത്. ഇത് മനുഷ്യന് ദോഷകരമല്ല. നിലവില്‍ ഡെങ്കിപ്പനിക്കെതിരായ വാക്സിനുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

TAGS :

Next Story