Quantcast

എള്ളോളമല്ല, കുന്നോളമുണ്ട് എള്ള് വിശേഷം

MediaOne Logo

Jaisy

  • Published:

    30 May 2018 3:14 PM GMT

എള്ളോളമല്ല, കുന്നോളമുണ്ട് എള്ള് വിശേഷം
X

എള്ളോളമല്ല, കുന്നോളമുണ്ട് എള്ള് വിശേഷം

ചര്‍മ്മത്തിനും മുടിക്കും എള്ളെണ്ണ ഉത്തമമാണ്

കണ്ടാല്‍ കണ്ണില്‍ പോലും പിടിക്കില്ലെങ്കിലും എള്ള് അത്ര മോശക്കാരനല്ല. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ വമ്പനാണ് എള്ള്. എള്ളിന്റെ ജന്മദേശം ആഫ്രിക്കയാണ്. എള്ള് പ്രധാനമായി നാലുതരമുണ്ട്. കറുത്തത്, വെളുത്തത്, ചുവന്നത്, ഇളം ചുവപ്പുളളത്. ഇതുകൂടാതെ കാരെള്ള്, ചെറിയ എള്ള് എന്ന രണ്ടിരം കൂടിയുണ്ട്. എന്നും തേയ്ക്കുന്ന തൈലങ്ങളില്‍ വച്ചേറ്റവും നല്ലത് എള്ളെണ്ണയാണെന്നാണ് പറയപ്പെടുന്നത് . ചര്‍മ്മത്തിനും മുടിക്കും എള്ളെണ്ണ ഉത്തമമാണ്.

എള്ളില്‍ പലതരം അമിനോ അമ്ലങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം ഇരുപതോളം അമിനോ അമ്ലങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യശരീരത്തിലെ മാംസ്യം. ഓരോ ആഹാര പദാര്‍ത്ഥത്തിലുമുളള മാംസ്യത്തിന്റെ ഘടന അതിലുളള അമ്ലങ്ങളുടെ അനുപാതത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വസ്തുതയാണ് ഓരോ ആഹാരസാധനങ്ങളിലുമുളള പോഷകമൂല്യം നിശ്ചയിക്കുന്നത്. കൂടാതെ എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. വായുടെയും തൊണ്ടയുടേയും രോഗങ്ങള്‍ക്ക് എള്ള് പ്രതിവിധിയാണ്. വാതം, പിത്തം, കഫം എന്നിവ ശമിപ്പിക്കും. എല്ലിന്റെ ആരോഗ്യത്തിന് എള്ള് ഏറെ നല്ലതാണ്. കാരണം ഇതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ എള്ള് ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. അര്‍ജന്റീന, സുഡാന്‍, നൈജീരിയ, റഷ്യ, ജപ്പാന്‍, മെക്സിക്കോ, ഈജിപ്ത്, ഇസ്രയേല്‍, ബ്രസീല്‍, തായ്‍ലാന്‍ഡ് മുതലായ രാജ്യങ്ങളിലും എള്ള് ഉത്പാദിപ്പിക്കപ്പെടുന്നു. മൊത്തം 240000 ടണ്‍ ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് അതില്‍ 44 ശതമാനവും ഇന്ത്യയില്‍ തന്നെയാണ്. കൊല്ലം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് കേരളത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്.

TAGS :

Next Story