Quantcast

അറിയാമോ ചുരയ്ക്ക ഒരു സംഭവമാണ്, ചുരയ്ക്കാ ജ്യൂസും

MediaOne Logo

Jaisy

  • Published:

    4 Jun 2018 9:02 AM GMT

അറിയാമോ ചുരയ്ക്ക ഒരു സംഭവമാണ്, ചുരയ്ക്കാ ജ്യൂസും
X

അറിയാമോ ചുരയ്ക്ക ഒരു സംഭവമാണ്, ചുരയ്ക്കാ ജ്യൂസും

വെള്ളരിയിനത്തില്‍ പെട്ട ചുരയ്ക്ക അടുക്കളതോട്ടത്തില്‍ സാധാരണയായി വളരുന്ന ഒരു പച്ചക്കറിയാണ്

ചുരയ്ക്ക എന്ന് കേട്ടാല്‍ ആര്‍ക്കും വലിയ മൈന്‍ഡൊന്നും ഉണ്ടാകില്ല. തൊടിയില്‍ വെറുതെ കിട്ടുന്ന ഈ സാധനത്തിന് എന്താ ഇത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നവരായിരിക്കും പലരും. പക്ഷേ നിങ്ങളറിയാത്ത ഒരു നൂറായിരം ഗുണങ്ങള്‍ ചുരയ്ക്കക്കുണ്ട്.

വെള്ളരിയിനത്തില്‍ പെട്ട ചുരയ്ക്ക അടുക്കളതോട്ടത്തില്‍ സാധാരണയായി വളരുന്ന ഒരു പച്ചക്കറിയാണ് . ചുരയ്ക്ക ജീവകം ബിയുടെ കലവറയാണ്. ഔഷധ ഗുണം ഏറെയുള്ള ചുരയ്ക്കക്ക് വിരശല്യത്തെ ശമിപ്പിക്കാന് കഴിവുണ്ട്. ലജനേരിയ സൈസറേറിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചുരയ്ക്ക ഇന്ത്യ, മൊളുക്കാസ്, എതോപ്യ എന്നിവിടങ്ങളില്‍ ധാരാളമായി കൃഷി ചെയ്യുന്നു. ചുരയ്ക്കാ നീരില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കുടിച്ചാല്‍ വാതം കുറയും. ചുരയ്ക്കയില താളിയായി തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ കുറയുന്നതാണ്. ഇതിന്റെ കായകളില്‍ മാംസ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, നാര് എന്നിവയടങ്ങിയിരിക്കുന്നു. കൂടാതെ ചുരയ്ക്ക വിത്തില്‍ 45 ശതമാനം വരെ എണ്ണ അടങ്ങിയിട്ടുണ്ട്.

സാലഡ് രൂപത്തില്‍ കഴിച്ചാല്‍ ശരീരത്തിന് തണുപ്പും ലഭിക്കുന്നു. വേനല്‍ക്കാലത്ത് ചുരയ്ക്കാ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ചൂടുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങള്‍ക്കും ഇതൊരു ഉത്തമ പ്രതിവിധിയാണ്. ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കാ ജ്യൂസ് സഹായിക്കുന്നു. നാരുകളാല്‍ സമൃദ്ധമായ ഇവ വിറ്റാമിന്‍ സി,ബി,കെ,എ,ഇ,പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ്. മലബന്ധമുണ്ടാകുന്ന സമയത്ത് ചുരയ്ക്കാ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

TAGS :

Next Story