അങ്ങനെ വസൂരി അപ്രത്യക്ഷമായി...

അങ്ങനെ വസൂരി അപ്രത്യക്ഷമായി...
1980 മെയ് എട്ടിനായിരുന്നു ലോകാരോഗ്യ സംഘടന സുപ്രധാന പ്രഖ്യാപനം നടത്തിയത്.
വസൂരിയെന്ന മാരകമായ പകര്‍ച്ചവ്യാധി ലോകത്ത് നിന്ന് നിര്‍മാര്‍ജനം ചെയ്തിട്ട് 38 വര്‍ഷങ്ങളാകുന്നു. 1980 മെയ് എട്ടിനായിരുന്നു ലോകാരോഗ്യ സംഘടന സുപ്രധാന പ്രഖ്യാപനം നടത്തിയത്.
വേരിയോള മൈനര്‍, മേജര്‍ വൈറസുകളാണ് ഈ മാറാ രോഗത്തിന് കാരണമായിരുന്നത്. ചര്‍മത്തിലെ രക്തക്കുഴലുകളില്‍ കേന്ദ്രീകരിച്ച് കുമിളകായി പൊങ്ങുകയും ഇവ പിന്നീട് പൊട്ടുകയും ചെയ്യും. മേജര്‍ വൈറസുകള്‍ ബാധിക്കുന്നവരില്‍ മരണനിരക്ക് 30-35 ശതമാനം ആയിരുന്നു. രോഗം കോര്‍ണിയയെ ബാധിക്കുന്നത് അന്ധതക്കും കാരണമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാന വര്‍ഷങ്ങളില്‍ നാല് ലക്ഷം പേര്‍ വീതം ഓരോ വര്‍ഷം ഈ അസുഖം മൂലം യൂറോപ്പില്‍ മരിച്ചുവീണു. ഇരുപതാം നൂറ്റാണ്ടില്‍ ജീവന്‍ നഷ്ടമായത് കോടിക്കണക്കിന് പേര്‍ക്കാണ്. 1950 കള്‍ക്ക് ശേഷവും മരണം തുടര്‍ന്നു. ശ്വാസത്തിലൂടെയാണ് രോഗാണുബാധയുണ്ടാവുന്നത്. വായയുടെയോ ശ്വാസനാളത്തിന്‍റെയോ ആവരണം കടന്ന് ഉള്ളിലെത്തുന്ന വൈറസ് ലിംഫ് ഗ്രന്ഥികളിൽ എത്തി പെരുകാൻ തുടങ്ങും. വളർച്ചയുടെ ആദ്യ ഘട്ടത്തിൽ വൈറസ് കോശത്തിൽ നിന്ന് കോശത്തിലേയ്ക്ക് നേരിട്ട് പടരുമെങ്കിലും 12-ാം ദിവസത്തോടെ കോശങ്ങൾ പൊട്ടുകയും ധാരാളം വൈറസുകൾ രക്തത്തിൽ ഒരുമിച്ചെത്തുകയും ചെയ്യും. പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും.
തൊലിയെയാണ് രോഗം ബാധിക്കുക. രോഗത്തിന്‍റെ ഭീതി ഏറ്റവും കൂടുതല്‍ അനുഭവിച്ചറിഞ്ഞത് ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളായിരുന്നു. രോഗം ബാധിച്ചവരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാതിരുന്നത് മരണ സംഖ്യ കൂടാന്‍ ഇടയാക്കി. പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളില്‍ വസൂരിയെ അമര്‍ച്ച ചെയ്യുന്നതിനായി പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. രോഗം ഉന്മൂലനം ചെയ്യാന്‍ നേതൃത്വം നല്‍കിയവരില്‍ അമേരിക്കന്‍ ഡോക്ടര്‍ ഡൊണാള്‍ഡ് ഹെന്‍ഡേഴ്സണ്‍ വഹിച്ച പങ്ക് വലുതാണ്. വലിയൊരു മെഡിക്കല്‍ സംഘത്തെ കൂടെക്കൂട്ടി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ വലിയൊരു മഹാവിപത്തിനെയാണ് ഇല്ലാതാക്കിയത്. ഒടുവില്‍ 1980ന് ലോകാരോഗ്യ സംഘടന വസൂരി നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
Adjust Story Font
16

