Quantcast

കുഞ്ഞുങ്ങള്‍ക്ക് പൌഡര്‍ ഇടുന്നത് നല്ലതാണോ?

MediaOne Logo

Jaisy

  • Published:

    5 Jun 2018 11:44 AM GMT

കുഞ്ഞുങ്ങള്‍ക്ക് പൌഡര്‍ ഇടുന്നത് നല്ലതാണോ?
X

കുഞ്ഞുങ്ങള്‍ക്ക് പൌഡര്‍ ഇടുന്നത് നല്ലതാണോ?

മിക്ക ബേബി പൗഡറുകളിലും ടാൽക് എന്ന് പറയുന്ന ഒരു സോഫ്റ്റ് മിനറൽ അടങ്ങിയിട്ടുണ്ട്

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്തവരാണ് നമ്മള്‍. പ്രത്യേകിച്ചും അവരുടെ ശുചിത്വത്തിന്റെ കാര്യത്തില്‍. രാവിലെ എണ്ണ തേപ്പിച്ച് കുളിപ്പിച്ച്, കണ്ണെഴുതി പൊട്ട് തൊട്ട് പൌഡറിട്ട് കുഞ്ഞിനെ ഒരുക്കുക എന്നത് മലയാളികളുടെ പരമ്പരാഗത ശീലങ്ങളില്‍ പെട്ടതാണ്. എന്നാല്‍ മാറ്റണ്ടേതായ ചില ശീലങ്ങളുമുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ബേബി പൌഡറുകള്‍ പോലുള്ള വസ്തുക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമേയല്ലെന്നാണ് ഇവര്‍ പറയുന്നത്.

കുഞ്ഞുങ്ങളുടെ മുഖത്ത് പൌഡര്‍ ഇടുമ്പോള്‍ അത് അവരുടെ ശ്വാസകോശത്തിലേക്കു കടക്കാൻ സാധ്യതയുണ്ട്. പൌഡർ കുഞ്ഞുങ്ങൾ അറിയാതെ അകത്തേക്ക് വലിക്കുമ്പോൾ അത് ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ കുഞ്ഞിനുണ്ടാക്കും. തീരെ ചെറിയ കുഞ്ഞുങ്ങൾ ആണെങ്കിൽ അപകട സാധ്യത കൂടും. മിക്ക ബേബി പൗഡറുകളിലും ടാൽക് എന്ന് പറയുന്ന ഒരു സോഫ്റ്റ് മിനറൽ അടങ്ങിയിട്ടുണ്ട്. ഇതു പൗഡറിന് നല്ല വാസന നൽകും. ഇതിന്റെ വാസന നല്ലതാണെങ്കിലും മൂക്കിലൂടെ അകത്തേക്ക് പോയാൽ ഇതു അപകടകാരിയാണ്. ചില ബേബി പൗഡറുകൾ കോൺസ്റ്റാർച് ബേസ്ഡ് ആണ്. ഇതു സുരക്ഷിതം ആണ് വളരെ കുറച്ചും സൂക്ഷിച്ചും ഉപയോഗിച്ചാൽ. കാരണം കോർസ്റ്റാർച്ചിൽ അടങ്ങിയിട്ടുള്ള കണികകൾ വലുതാണ് ഇതു വായുവിലൂടെ കുഞ്ഞുങ്ങളുടെ അകത്തേയ്ക്കു പോകില്ല.

അതുപോലെ കുഞ്ഞിന്റെ സ്വകാര്യമായ ഭാഗങ്ങൾ ചുവന്നിരിക്കുന്നതോ ചൊറിഞ്ഞു പൊട്ടിയതോ തടിച്ചിരിക്കുന്നതായോ ഒക്കെ കണ്ടാൽ അവിടം ഡ്രൈ ആയിരിക്കാനും വൃത്തി ആയിരിക്കുവാനും പൌഡര്‍ ഇടുന്ന രീതിയും മാറ്റേണ്ടതാണ്. ഡയപ്പെർ റാഷിൽ പൌഡർ ഉപയോഗിക്കുമ്പോൾ മാറുന്നതിനു പകരം ഇൻഫെക്ഷൻ കൂടും. ഈ സമയത്തു ഡയപ്പെർ റാഷ് ക്രീം ഉപയോഗിക്കുന്നതാണ് നല്ലത്. പൌഡർ ഇടുമ്പോൾ കുഞ്ഞിന്റെ മുഖത്തേക്ക് നേരെ വീഴാത്ത രീതിയിൽ ഇടുക. പൌഡർ ശരീരത്തിന്റെ ഭാഗങ്ങളിൽ കൂടി കിടക്കാതെ നോക്കുക. കുഞ്ഞിനെ കുളിപ്പിച്ചതിനു ശേഷം ശരീരം ഡ്രൈ ആകാന്‍ പൌഡര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

TAGS :

Next Story