Quantcast

ഉറങ്ങാന്‍ പോകും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത നിമിഷം എന്ത് എന്ന് പറയാമെങ്കിലും നിത്യജീവിതത്തിൽ പൊതുവായുള്ള കാര്യങ്ങൾക്ക് ഒരു സമയക്രമം പാലിക്കുന്നത് വളരെ നല്ലതാണ്.

MediaOne Logo

Web Desk

  • Published:

    11 Sep 2018 6:12 AM GMT

ഉറങ്ങാന്‍ പോകും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
X

ദിവസം മുഴുവന്‍ ജോലി ചെയ്ത് രാത്രിയാകുമ്പോഴേക്കും കിടക്ക കാണുമ്പോഴെ ഉറക്കം വരുന്നവരാണ് മിക്കവരും. എന്നാല്‍ ചിലരാകട്ടെ ഉറക്കം വരാതെ വെളുക്കുവോളം തിരിഞ്ഞു മറിഞ്ഞും കിടക്കുകയും ചെയ്യും. ഉറക്കമില്ലാത്തവരും ഉറക്കമുള്ളവരും ഉറങ്ങാന്‍ പോകും മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ശ്രദ്ധിച്ചാല്‍ നന്നായി ഉറങ്ങാന്‍ സാധിക്കുമെന്ന് മാത്രമല്ല, നല്ലൊരു പ്രഭാതം ലഭിക്കുക കൂടി ചെയ്യും.

ബെഡിലേക്ക് ചായും മുന്‍പേ നാളത്തേക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ഷെഡ്യൂൾ ചെയ്തു വയ്ക്കുക. അടുത്ത നിമിഷം എന്ത് എന്ന് പറയാമെങ്കിലും നിത്യജീവിതത്തിൽ പൊതുവായുള്ള കാര്യങ്ങൾക്ക് ഒരു സമയക്രമം പാലിക്കുന്നത് വളരെ നല്ലതാണ്. കിടക്കാൻ നേരത്തു നിങ്ങളെ മനസിനെ അലട്ടുന്ന ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തണം, അങ്ങിനെ എന്തെങ്കിലുമുണ്ടെങ്കില്‍ അവയെ പടിക്ക് പുറത്താക്കുക. നന്നായി ഉറങ്ങാന്‍ സാധിക്കും.

ഉറങ്ങുന്നതിന് മുൻപ് വലിച്ചുവാരി കഴിക്കുന്ന ശീലം അത്ര നല്ലതല്ല. ദഹന കുറവ് മൂലവും ഉറക്കം നഷ്ടപ്പെടാം. കിടക്കാൻ നേരം ഫോണും ലാപ് ടോപ്പും ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപെങ്കിലും ഫോണും മറ്റും അടച്ചു വയ്ക്കുക. അല്പം നേരം പാട്ടു കേൾക്കാം. ഉറക്കം വേഗം വരും.

ലൈറ്റിനും ഉറക്കത്തിന്റെ കാര്യത്തിൽ വളരെ പ്രാധാന്യമുണ്ട്. തീവ്രതയേറിയ പ്രകാശം കണ്ണിലേക്ക് അടിച്ചാൽ പിന്നെ ആർക്കാണ് ഉറക്കം വരിക? ഉറങ്ങാൻ നേരം തീവ്രത കുറഞ്ഞ പ്രകാശം ബെഡ് റൂമിൽ ഉള്ളതാണ് നല്ലത്. ഇരുട്ടും തണുപ്പും ഉണ്ടെങ്കിൽ പിന്നെ ഉറക്കം വരുന്ന വഴി അറിയില്ല.

ഉറങ്ങാൻ കിടക്കുന്ന പൊസിഷനും ഉറക്കവും തമ്മിൽ വളരെയേറെ ബന്ധമുണ്ട്. ശരീരത്തിന് ഏറ്റവും സുഖപ്രദമായ പൊസിഷൻ തെരഞ്ഞെടുക്കുക. ഒപ്പം ഒട്ടും ബലം പിടിക്കാതെ ശരീരത്തിന്റെ ഭാരം മുഴുവൻ ബെഡിനു നൽകുക. ശരീരത്തിന്റെ ഭാരം കുറഞ്ഞതായി തോന്നുന്നില്ലേ? ഇനി മറ്റ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ നന്നായി ഉറങ്ങൂ..നാളത്തെ പ്രഭാതം നിങ്ങളുടെതായിരിക്കും ഉറപ്പ്.

TAGS :

Next Story