Quantcast

ഏറ്റവും കൂടുതല്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നത് ചെറുപ്പക്കാരെന്ന് പഠനം  

MediaOne Logo

Web Desk

  • Published:

    8 Oct 2018 11:50 AM GMT

ഏറ്റവും കൂടുതല്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നത് ചെറുപ്പക്കാരെന്ന് പഠനം  
X

ലോകത്ത് ഏറ്റവൂം കൂടുതല്‍ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്നത് ചെറുപ്പാക്കരാണെന്ന് ബി.ബി.സിയുടെ പഠന റിപ്പോര്‍ട്ട്. 55,000 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. സാധാരണ പ്രായമായവരാണ് കൂടുതലായി ഒറ്റപ്പെടല്‍ അനുഭവിക്കുന്നതെങ്കിലും ചെറുപ്പക്കാരില്‍ നല്ലൊരുപങ്കും ഇത്തരം അവസ്ഥകളിലൂടെ കടന്ന് പോകുന്നുണ്ടെന്നാണ് ബി.ബി.സിയുടെ പഠനം പറയുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 16-24 വയസ്സ് പ്രായമുള്ളവരില്‍ 40 ശതമാനത്തോളം പേര്‍ ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കൂന്നവരാണ്. ഏകാന്തത അനുഭവിക്കുന്ന ചെറുപ്പക്കാരില്‍ ഏറെപേരും അത് പുറത്ത് പറയാന്‍ മടിക്കുന്നവരാണ്. ഇവരില്‍ അധികം പേരും ശക്തമായ ഉത്കണ്ട അനുഭവിക്കുന്നവരും അതിനാല്‍ തന്നെ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാന്‍ സാധിക്കാത്തവരുമാണെന്നും പഠനം പറയുന്നു.

TAGS :

Next Story