Quantcast

ഒരു ഫ്രിഡ്ജുണ്ടെന്ന് കരുതി എന്തുമാകാമെന്നോ...ഈ വസ്തുക്കളൊന്നും ഫ്രിഡ്ജില്‍ വയ്ക്കരുത്

സാധാരണപോലെ, അന്തരീക്ഷ ഊഷ്മാവില്‍ തണുത്ത കപ്‌ബോര്‍ഡിലോ ബ്രെഡ്‌ബോക്‌സിലോ സൂക്ഷിക്കുക. ബാക്കിയുള്ളവ മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. 

MediaOne Logo

Web Desk

  • Published:

    22 Oct 2018 5:38 AM GMT

ഒരു ഫ്രിഡ്ജുണ്ടെന്ന് കരുതി എന്തുമാകാമെന്നോ...ഈ വസ്തുക്കളൊന്നും ഫ്രിഡ്ജില്‍ വയ്ക്കരുത്
X

വീട്ടില്‍ ഒരു ഫ്രിഡ്ജുണ്ടെങ്കില്‍ എല്ലാം അതില്‍ വയ്ക്കാം എന്നു കരുതുന്നവരാണ് പലരും. ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ ഫ്രിഡ്ജില്‍ വയ്ക്കും. ഫ്രിഡ്ജില്‍ വച്ചാല്‍ ഒന്നും കേടാകില്ല എന്ന ധാരണയാണ് ഇതിന് പിന്നില്‍. എന്നാല്‍ എല്ലാം സാധനങ്ങളും ഫ്രിഡ്ജില്‍ വയ്ക്കണമെന്നില്ല. സാധാരണ ഊഷ്മാവില്‍ ഒരു കേടും കൂടാതെ ഫ്രിഡ്ജിന് പുറത്ത് അവ സൂക്ഷിച്ചാല്‍ മതി.

  • ബ്രഡ് ഫ്രിഡ്ജില്‍ വയ്ക്കേണ്ട കാര്യമില്ല. സാധാരണ പോലെ, അന്തരീക്ഷ ഊഷ്മാവില്‍ തണുത്ത കപ്‌ബോര്‍ഡിലോ ബ്രെഡ്‌ബോക്‌സിലോ സൂക്ഷിക്കുക. ബാക്കിയുള്ളവ മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. അപ്പോള്‍ ആ നാലു ദിവസത്തേക്കെങ്കിലും നിങ്ങള്‍ക്കു ഫ്രെഷ് ബ്രെഡ് കഴിക്കാനാവും.
  • പുതിയ ഇലവര്‍ഗങ്ങളോ ഔഷധച്ചെടിയോ വാങ്ങിയാലുടനേ നാം ഉണങ്ങിപ്പോകാതിരിക്കാന്‍ നേരേ ഫ്രിഡ്ജില്‍ വയ്ക്കാറുണ്ട്. പക്ഷേ അതിലിരുന്ന് ഇവ പെട്ടെന്ന് ഉണങ്ങുകയോ വാടുകയോ ചെയ്യുകയാണ്. പകരം, വെള്ളം നിറച്ച ജാറില്‍ ഇട്ട് കിച്ചണ്‍ കൗണ്ടറില്‍ വയ്ക്കുന്നതാണു കൂടതല്‍ നന്ന്.
  • ഉരുളക്കിഴങ്ങ് പേപ്പര്‍ബാഗില്‍ സൂക്ഷിക്കുന്നതാണു നല്ലത്. പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചാല്‍ ഈര്‍പ്പമുണ്ടാകുകയും കിഴങ്ങ് ചീയുകയും ചെയ്യും.
  • ആപ്പിള്‍, ഏത്തപ്പഴം, സൈട്രസ് ഫ്രൂട്ട്, ബെറി, പീച്ചസ്, ആപ്രികോട്‌സ് തുടങ്ങിയ പഴങ്ങളെല്ലാം ഫ്രിഡ്ജില്‍ വയ്ക്കാവുന്നവയല്ല. അവയുടെ രുചിയും ആകൃതിയും മാറും. എന്നാല്‍ കഴിക്കാനുള്ള സുഖത്തിനായി 30 മിനിട്ട് മുമ്പു വേണമെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കാം. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയും സാധാരണ ഊഷ്മാവില്‍ അലമാരയില്‍ സൂക്ഷിക്കുന്നതാവും ഉചിതം.
  • ഉള്ളിയും സവാളയുമൊക്കെ പേപ്പര്‍ ബാഗിലാക്കി ഇരുണ്ട സ്ഥലത്തുവയ്ക്കുന്നതാണു നല്ലത്. ഉരുളക്കിഴങ്ങ് മാറ്റിവയ്ക്കണം, അല്ലെങ്കില്‍ ഈര്‍പ്പം ബാധിച്ച് പ്രത്യേക വാതകം പുറത്തുവന്ന് ഉള്ളിയും സവാളയുമൊക്കെ നശിച്ചുപോകുകയും ചെയ്യും. അടുത്തുവച്ചിരിക്കുന്ന മറ്റു വസ്തുക്കളെയും ഇതു ബാധിക്കും.
  • ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന തക്കാളിക്കു സ്വാദ് നഷ്ടപ്പെടും. തന്മൂലം തക്കാളിയും പേപ്പര്‍ ബാഗില്‍ വയ്ക്കുന്നതാവും നല്ലത്.
  • സോസും പുറത്തുസൂക്ഷിക്കുന്നതാവും നല്ലത്.
  • ധാന്യങ്ങള്‍ ഫ്രഷായിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുകയാണ് നല്ലത്.
  • ഏതാണ്ടെല്ലാ ഇനം എണ്ണകളും സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കുന്നതാണു നല്ലത്. കടലയെണ്ണപോലുള്ള നട്‌സില്‍നിന്നുള്ള എണ്ണകള്‍ മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. സണ്‍ ഫഌര്‍ ഓയില്‍ പോലുള്ളവ ഫ്രിഡ്ജിന്റെ ഡോറില്‍ സൂക്ഷിക്കാം.
  • കാപ്പിപ്പൊടി നന്നായി മൂറുക്കിയടച്ച പാത്രത്തില്‍ സൂക്ഷിക്കുന്നതാണ് ഉചിതം. ഫ്രിഡ്ജില്‍ വച്ചാല്‍ അതിന്റെ സ്വാദ് പോകും.
  • നന്നായി പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തിട്ടുള്ളതുകൊണ്ട് അച്ചാറുകള്‍ ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടതില്ല. അവ പുറത്താണു സൂക്ഷിക്കേണ്ടത്.
  • തണ്ണിമത്തന്‍ ഫ്രിഡ്ജിലല്ല സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജില്‍ വച്ചാല്‍ അവ പൊട്ടിപ്പോയെന്നുവരും. സ്വാദ് നഷ്ടപ്പടാതിരിക്കാന്‍ അന്തരീക്ഷോഷ്മാവില്‍ സൂക്ഷിക്കുന്നതാണു നല്ലത്. എന്നാല്‍ തണ്ണിമത്തന്‍ ഒരിക്കല്‍ മുറിച്ചുകഴിഞ്ഞാല്‍ 3-4 ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
  • പീനട്ട് ബട്ടര്‍ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് വേണമെന്നില്ല, അല്പം തണുപ്പുള്ള ഇടം മതിയാകും.
  • തേന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കട്ടിയാകും. അതുകൊണ്ട് ഫ്രിഡ്ജിനു പുറത്ത് സൂര്യപ്രകാശമേല്‍ക്കാത്തയിടത്താണ് സൂക്ഷിക്കേണ്ടത്.
  • ജാമില്‍ പ്രസര്‍വേറ്റീവുകളുള്ളതിനാല്‍ പുറത്തുവച്ചാല്‍ മതിയാകും.
  • വെളുത്തുള്ളി ഫ്രിഡ്ജില്‍വച്ചാല്‍ സ്വാദ് മാത്രമല്ല നഷ്ടപ്പെടുന്നത്, അതിന്റെ ആയുസും കുറയും. അതിനാല്‍ പേപ്പര്‍ബാഗില്‍വയ്ക്കുന്നതാവും നല്ലത്.
  • മസാലകളും ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടതില്ല.
  • സ്‌ക്വാഷുകള്‍, ഉണക്കമീന്‍, കുരുമുളക് പൊടി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും സാധാരണ ഊഷ്മാവില്‍ സൂക്ഷിച്ചാല്‍ മതിയാകും.

TAGS :

Next Story