കരളിന്റെ ആരോഗ്യത്തിന്..
കരളിന്റെ ആരോഗ്യം ഉറപ്പാക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുകയും ചിലത് കഴിക്കാതിരിക്കുകയും വേണം.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയമാണ് കരള്‍. ഭക്ഷണത്തിലെ പോഷകങ്ങളെ സംസ്കരിച്ച് മാലിന്യങ്ങളെ പുറന്തള്ളുന്ന കരളിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. കരളിന്റെ ആരോഗ്യം ഉറപ്പാക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുകയും ചിലത് കഴിക്കാതിരിക്കുകയും വേണം.
1) വെളുത്തുള്ളി കരളിലെ എന്‍സൈമുകളെ പ്രവര്‍ത്തനസജ്ജമാക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ കരളിനെ സഹായിക്കുന്നു

2) കരളിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും മാലിന്യങ്ങളെ പുറന്തള്ളാനും മഞ്ഞള്‍ നല്ലതാണ്
3) കരളിനെ ശുദ്ധമാക്കുന്ന എന്‍സൈമുകളുടെ അളവ് കൂടാന്‍ കാബേജ് നല്ലതാണ്
4) ചെറിയ തോതില്‍ ഒലിവെണ്ണ പാചകത്തിന് ഉപയോഗിക്കാം.
5) ബീറ്റ്റൂട്ടും കാരറ്റും കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ബീറ്റാ കരോട്ടിന്റെയും സസ്യ ഫ്ലവനോയിഡുകളുടെയും സ്രോതസ്സാണിവ.
6) ക്യാറ്റകിന്‍ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയ ഗ്രീന്‍ ടീ കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്
ഒഴിവാക്കേണ്ടവ
1) കാപ്പി, ചായ എന്നിവയൊക്കെ ദിവസവും മൂന്ന് കപ്പില്‍ കൂടുതല്‍ കുടിക്കരുത്
2) രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഉരുളക്കിഴങ്ങ് ചിപ്സ്, റൊട്ടി, ബിസ്കറ്റ് എന്നിവ അമിതമായി കഴിക്കരുത്
3) കൃത്രിമ മധുരം ചേര്‍ത്ത ജാം, ഐസ്ക്രീം എന്നിവയൊക്കെ ഒഴിവാക്കണം
4) വനസ്പതി അടങ്ങിയ ചോക്ലേറ്റുകള്‍ നല്ലതല്ല
Adjust Story Font
16

