അസിഡിറ്റി ശല്യമാകുന്നുണ്ടോ? വാഴപ്പിണ്ടി ജ്യൂസ് കുടിക്കൂ
കിഡ്നിയില്‍ അടിഞ്ഞുകൂടുന്ന കാല്‍സ്യം നീക്കം ചെയ്യാന്‍ വാഴപ്പിണ്ടിക്ക് ശക്തിയുണ്ട്.

തൊടിയില്‍ നിന്നും കിട്ടുന്ന സുലഭമായ മറ്റ് വസ്തുക്കളെ പോലെ വാഴപ്പിണ്ടിയേയും പലരും അവഗണിക്കാറാണ് പതിവ്. ഒരു പക്ഷേ ഇതിന്റെ ഗുണങ്ങളറിഞ്ഞാല്‍ തീര്‍ച്ചയായും വാഴപ്പിണ്ടിയെ നിങ്ങളുടെ ഭക്ഷണമേശയിലേക്ക് ക്ഷണിക്കും. ഔഷധഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് വാഴപ്പിണ്ടി. പിണ്ടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പല രോഗങ്ങള്‍ക്കുമുള്ള പ്രകൃതിദത്തമായ മരുന്നാണിത്.

ആരോഗ്യവും ഉന്മേഷവും നേടുവാനും രോഗങ്ങളെ അകറ്റുവാനും ഇതിനു കഴിവുണ്ട്. പലതരം മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന ടോക്സിനുകളെ ശരീരത്തില്‍നിന്നും നീക്കാന്‍ ദിവസവും വാഴപ്പിണ്ടി ജ്യൂസ് കഴിക്കുക. അസിഡിറ്റി കാരണം വിഷമിക്കുന്നവരും അള്‍സര്‍ ഉള്ളവരും രാവിലെ വെറും വയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് ഉത്തമമാണ്. നാരുകളുടെ വന്‍ ശേഖരമാണ് വാഴപ്പിണ്ടി. കിഡ്നിയില്‍ അടിഞ്ഞുകൂടുന്ന കാല്‍സ്യം നീക്കം ചെയ്യാന്‍ വാഴപ്പിണ്ടിക്ക് ശക്തിയുണ്ട്. വിശപ്പ് കുറയ്ക്കാനും ഇതുമൂലം തടി കുറയ്ക്കാനും വാഴപ്പിണ്ടിക്കു കഴിയും.

രക്ത സമ്മര്‍ദ്ദം അകറ്റാന്‍ വാഴപ്പിണ്ടി ജ്യൂസ് കുടിക്കുക. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുന്നു. രോഗികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദഹന പ്രക്രിയ സുഗമമാക്കുവാനും വാഴപ്പിണ്ടി ജ്യൂസ് ഒരു ഉത്തമ ഔഷധമാണ്. വാഴപ്പിണ്ടികൊണ്ട് തോരന്‍ പോലെയുള്ള രുചികരമായ കറികള്‍ ഉണ്ടാക്കാം.
Adjust Story Font
16

