Quantcast

സുഖമായി ഉറങ്ങാന്‍ 10 ‘തലയിണ’ സൂത്രങ്ങള്‍

തലയണ തലക്ക് വെച്ചു കിടക്കുന്നവരും, തലയിണയെ ചേര്‍ത്ത് പിടിച്ച് കിടക്കുന്നവരും ഉണ്ട്. നല്ല ഉറക്കം കിട്ടാന്‍ തലയിണയെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം.

MediaOne Logo

Web Desk

  • Published:

    7 Dec 2018 1:37 PM GMT

സുഖമായി ഉറങ്ങാന്‍ 10 ‘തലയിണ’ സൂത്രങ്ങള്‍
X

കിടന്നുറങ്ങുകയാണെങ്കിലും ഇരുന്നുറങ്ങുകയാണെങ്കിലും ഒരു തലയിണയുടെ സപ്പോര്‍ട്ട് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. വെറുതെ ഇരിക്കുകയാണെങ്കില്‍ മടിയിലിലെങ്കിലും ഒരു തലയിണ എടുത്ത് വെക്കുന്നവരും കുറവല്ല. തലയണ തലക്ക് വെച്ചു കിടക്കുന്നവരും, തലയിണയെ ചേര്‍ത്ത് പിടിച്ച് കിടക്കുന്നവരും ഉണ്ട്. നല്ല ഉറക്കം കിട്ടാന്‍ തലയിണയെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം.

  • നിവർന്നു കിടന്നാണ് ഉറങ്ങുന്നതെങ്കില്‍ തല മുന്നിലേക്ക് കൂടുതൽ ഉയർന്നിരിക്കാതിരിക്കാൻ കനം കുറഞ്ഞ തലയിണ ഉപയോഗിക്കുന്നതാണ് നല്ലത്.
  • ഒരു വശം ചരിഞ്ഞ് കിടക്കുകയാണെങ്കില്‍ കിടക്കുന്ന ആളുടെ താഴെ ഭാഗത്തുവരുന്ന ചെവിക്കും ആ തോളിനുമിടയിലെ അകലം നികത്തുന്ന കട്ടിയാണ് തലയിണയ്ക്ക് വേണ്ടത്.
  • ഒരുവശം ചരിഞ്ഞ് കിടക്കുമ്പോൾ കാൽമുട്ട് മടക്കി നട്ടെല്ല് ഏതാണ്ട് നിവർന്നിരിക്കുന്ന അവസ്ഥയില്‍ കിടക്കുന്നതാണ് സൗകര്യം. കാൽമുട്ടുകൾക്കിയിൽ തലയിണ വയ്ക്കുന്നത് ഇടുപ്പെല്ലിനു താങ്ങ് നൽകും.

  • കമിഴ്ന്ന് കിടന്നാണ് ഉറങ്ങുന്നതെങ്കില്‍ തലയിണ ഉപയോഗിക്കണമെന്നില്ല. പക്ഷേ നടുവേദന വരാതിരിക്കാൻ വയറിനു കീഴെ കനം കുറഞ്ഞ തലയിണ വെക്കുന്നത് നല്ലതാണ്.
  • കൂർക്കം വലി കുറയ്ക്കാൻ കഴുത്തിനു പുറകിൽ വയ്ക്കുന്ന തലയിണ സഹായിക്കും.
  • കിടന്നുകൊണ്ട് പുസ്തകം വായിക്കുമ്പോഴും ടിവി കാണുമ്പോഴും തലയിണ കൊണ്ട് തലയ്ക്ക് താങ്ങ് നൽകണം.
  • കിടക്കുമ്പോൾ കഴുത്തിൽ മുന്നിലേക്ക് കുഴിഞ്ഞ വളവോടുകൂടിയ കശേരുക്കളുടെ വളവ് നിലനിർത്തണം. അല്ലാത്തപക്ഷം കഴുത്തുവേദന ഉണ്ടാകും.

  • കിടക്കുമ്പോൾ തല, കഴുത്ത്, തോൾസന്ധികൾ എന്നിവയ്ക്ക് താങ്ങ് നൽകുന്നതിനാണ് ബെഡ്പില്ലോ. വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ, കസേരയിൽ ഇരിക്കുമ്പോൾ ഉപയോഗിക്കുന്നതാണ് ഡോനട്ട് പില്ലോ. നടുഭാഗത്ത് നട്ടെല്ലിന്റെ വളവ് താങ്ങുന്നതിനുള്ളതാണ് ലംബാർ പില്ലോ.
  • തൂവൽ നിറച്ച തലയിണയ്ക്ക് വില കൂടും. അലർജി പ്രശ്നമുള്ളവർക്കായി ഗുണമേന്മ കൂടുതലുള്ള ഹൈപ്പോ അലർജെനിക് വൂൾ കൊണ്ടുള്ള തലയിണ ഉപയോഗിക്കാം. കഴുത്തിന്റെ പ്രശ്നമുള്ളവർക്ക് വെള്ളം നിറച്ച തലയിണ പ്രയോജനം ചെയ്യും.
  • രണ്ട് വർഷത്തിൽ കൂടുതൽ ഒരു തലയിണ ഉപയോഗിക്കരുത്. 12 മുതൽ 18 മാസം കൂടുമ്പോൾ തലയിണ മാറ്റി ഉപയോഗിക്കുന്നതാണ് നല്ലത്. തലയിണക്കവറുകൾ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം.

TAGS :

Next Story