വണ്ണം വെക്കാന്‍ കഴിക്കേണ്ടത് പരസ്യത്തില്‍ പറയുന്ന മരുന്നുകളല്ല; ഇതാ ഇവയാണ്
വിപണിയില്‍ ലഭിക്കുന്ന ഒരു മരുന്നും വണ്ണം കൂട്ടാന്‍ സഹായിക്കില്ലെന്ന് അറിയുക. മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്.

അസുഖങ്ങളൊന്നുമില്ലെങ്കില്‍ ശരീരം മെലിഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത്. പക്ഷേ, ഉയരത്തിനും പ്രായത്തിനും അനുസരിച്ച് ശരീരഭാരം ഉണ്ടായിരിക്കണമെന്ന് മാത്രം. എന്താണ് ഭക്ഷണമൊന്നും കഴിക്കാറില്ലേ, എന്താണ് ഇങ്ങനെ മെലിഞ്ഞിരിക്കുന്നത് എന്നീ ചോദ്യങ്ങള്‍ കേട്ട് മടുത്തോ...

ഇതാ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തൂ... വ്യത്യാസമറിയാം.
- ദിനംപ്രതി രണ്ട് ഗ്ലാസ് പാല്‍ കുടിക്കുക. ചായക്കും കാപ്പിക്കും പകരം ഒരു ഗ്ലാസ് പാല്‍ കുടിക്കാം.
- പഴച്ചാറുകള്‍ ധാരാളം കഴിക്കുക. പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിന് ഇത് സഹായിക്കും.
- ഓരോ ദിവസവും കഴിക്കുന്ന പോഷകാഹാരങ്ങളുടെ അളവ് അല്പാല്‍പ്പമായി വര്‍ധിപ്പിക്കുക. ആവശ്യത്തിന് ഭാരം വര്‍ധിച്ചുവെന്ന് തോന്നുന്നതുവരെ ഇത് തുടരുക.
- അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
- മത്സ്യം, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
- ധാരാളം പഴവര്‍ഗ്ഗങ്ങളും ഉണക്കിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്.
- പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക.
- ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് നല്ലതാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം.
- ഓരോ ദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ധനവ് വരുത്തുക.
- തൈരും ഉപ്പേരിയും ചേര്‍ന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക് കഴിക്കാം.
എങ്ങനെയെങ്കിലും അല്‍പ്പം തടിച്ചുകിട്ടണമെന്ന ആഗ്രഹത്തില്‍ ഭക്ഷണമൊക്കെ അധികം കഴിച്ചു തുടങ്ങുമ്പോള്‍ പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് വിശപ്പില്ലായ്മ. അപ്പോള്‍ പിന്നെ വിശപ്പു കൂട്ടാനുള്ള മരുന്നുകള്‍ അന്വേഷിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ചില്ലറ പൊടിക്കൈകള്‍ കൊണ്ട് വിശപ്പു കൂട്ടാവുന്നതേയുള്ളു.
- ഭക്ഷണം കഴിക്കുന്നതിനു തൊട്ടുമുമ്പ് ഒരല്‍പ ദൂരം നടക്കുക. ഇത് ശരീരത്തിന് ഉണര്‍വ് നല്‍കും.
- തീരെ ഭക്ഷണം കഴിക്കാന്‍ തോന്നാത്ത സമയമാണെങ്കില്‍ അപ്പോള്‍ ഏറെ ഇഷ്ടമുള്ള വിഭവം കഴിക്കാന്‍ ശ്രമിക്കുക.
- ഭക്ഷണത്തിനു മുമ്പും ഭക്ഷണത്തോടൊപ്പവും വെള്ളം കുടിക്കരുത്. വെള്ളം വയറ്റിലേക്ക് ചെല്ലുമ്പോള്‍ പെട്ടെന്ന് വയര്‍ പാതി നിറഞ്ഞ പ്രതീതി തോന്നും. പിന്നെ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പറ്റില്ല.
- പഴങ്ങളുടെ ഇളം മധുരം വിശപ്പുണര്‍ത്തും.

വിപണിയില്‍ ലഭിക്കുന്ന ഒരു മരുന്നും വണ്ണം കൂട്ടാന്‍ സഹായിക്കില്ലെന്ന് അറിയുക. മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. വ്യക്‌തികളുടെ ശരീരത്തില്‍ എത്ര കലോറി ആവശ്യമാണ്, എന്തൊക്കെ ആഹാരം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവരുടെ ജോലിയുടെ സ്വഭാവമനുസരിച്ചാണ്. ശരീരത്തില്‍ നിന്ന് നഷ്‌ടപ്പെടുന്ന ഊര്‍ജ്‌ജം തിരികെ ലഭിക്കാന്‍ മാത്രം ആഹാരം കഴിച്ചാല്‍ മതിയാകും. ആവശ്യത്തിന് മാത്രം ആഹാരം കഴിക്കുക. ശരീരം മെലിഞ്ഞതാണെങ്കിലും അസുഖങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തുക.
Adjust Story Font
16

