പാർകിൻസൺസ് രോഗത്തിനുള്ള മരുന്ന് ഇന്ത്യയിലേക്ക്
പാർകിൻസൺസ് രോഗികൾക്ക് നൽകുന്ന ഇൻഞ്ചക്ഷൻ മരുന്നിലെ പേരിലുള്ള മോർഫിനാണ് മരുന്ന് വിതരണാനുമതിക്ക് തടസമായത്.

പാശ്ചാത്യ രാജ്യങ്ങളില്‍ ഉപയോഗം തുടങ്ങി 15 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍കിന്‍സണ്‍സ് രോഗത്തിനുള്ള മരുന്ന് ഇന്ത്യയിലെത്തുന്നു. അപോമോര്‍ഫിന്‍ എന്ന മരുന്നിനാണ് ഇന്ത്യയില്‍ വിതരണാനുമതി ലഭിച്ചത്. കാലങ്ങളായി മരുന്ന് വിതരണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി നേടി കാത്തിരിക്കുകയായിരുന്നു ന്യൂറോളജിസ്റ്റുകള്‍. അപോമോര്‍ഫിനിലെ മോര്‍ഫിനാണ് മരുന്നിന് ഇന്ത്യയിലേക്കുള്ള വഴി തടഞ്ഞത്. പാര്‍കിന്‍സണ്‍സ് രോഗികള്‍ക്ക് നല്‍കുന്ന ഇന്‍ഞ്ചക്ഷന്‍ മരുന്നിലെ പേരിലുള്ള മോര്‍ഫിനാണ് മരുന്ന് വിതരണാനുമതിക്ക് തടസമായത്. നാര്‍ക്കോട്ടിക് മോര്‍ഫിനില്‍ നിന്ന് ഉത്പാദിപ്പിച്ചെടുത്തതാണ് അപോമോര്‍ഫിന്‍ എന്ന് കണ്ട് വിതരണത്തിന് അനുമതി ലഭിച്ചില്ല.
മരുന്നിന്റെ ആദ്യഘട്ട വിതരണത്തിനായി ഉത്പാദകരായ യു.കെയിലെ ബ്രിട്ടാനിയ ഫാര്‍മസ്യൂട്ടിക്കല്‍ ബംഗളൂരുവിലെ വിക്രം ആശുപത്രിയുമായി കരാറിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടും അമേരിക്കയുമുള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സുലഭമാണ് ഈ മരുന്ന്. തലച്ചോറിന്റെ നാഡീകോശങ്ങളെ ഉത്തേജിപ്പിച്ച് രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ മരുന്നിന് സാധിക്കും. രോഗികളുടെ ജീവിതാവസ്ഥയില്‍ ഗുണകരമായ മാറ്റം കൊണ്ടുവരാനും ഇതു വഴി സാധിക്കും.
മൂന്ന് മില്ലിലിറ്റര്‍ ഇഞ്ചക്ഷന്‍ മരുന്നിന് 1500 - 2000 രൂപയാണ് വില. നിലവില്‍ ഇന്ത്യയില്‍ വായിലൂടെ കഴിക്കാനുള്ള മരുന്നാണ് രോഗത്തിന് നല്‍കുന്നത്. ഇത് കൂടുതല്‍ കാലത്തേക്ക് ഉപകാരപ്പെടില്ല. മറ്റൊരു വഴി ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍ സര്‍ജറിയാണ്. തലച്ചോറിനുള്ളില്‍ ഇലക്ട്രോഡ്‌സ് ഘടിപ്പിച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റിമുലേറ്റര്‍ വഴി തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന വിദ്യയാണിത്. ഈ ശസ്ത്രക്രിയക്ക് 1015 ലക്ഷം രൂപ ചെലവ് വരും. പുതിയ മരുന്ന് ഇന്ത്യയിലെത്തുന്നതോടെ ചികിത്സയില്‍ വന്‍ മാറ്റത്തിന് സാധ്യതയോടൊപ്പം സാധാരണക്കാര്‍ക്കും രോഗശമനത്തിന് വഴിയൊരുങ്ങും.
Adjust Story Font
16

