Quantcast

പ്രമേഹ രോഗികള്‍ക്കും കഴിക്കാം ചാമ്പയ്ക്ക

വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    8 Dec 2018 12:30 PM IST

പ്രമേഹ രോഗികള്‍ക്കും കഴിക്കാം ചാമ്പയ്ക്ക
X

കുട്ടിക്കാല ഓര്‍മകള്‍ക്ക് ചാമ്പക്കയുടെ പുളിപ്പും മധുരവുമുണ്ടാകും. കാരണം അന്ന് ചാമ്പ മരമില്ലാത്ത വീട്ടുമുറ്റവും തൊടികളും വിരളമായിരുന്നു. അതിന്റെ ഗുണങ്ങളൊന്നും നോക്കിയായിരുന്നില്ല അന്ന് ചാമ്പക്ക ഉപ്പും കൂട്ടി കഴിച്ചിരുന്നത്. പക്ഷേ നമ്മളറിയാത്ത ഒരു പാട് ഗുണങ്ങള്‍ റോസ് ആപ്പിള്‍ എന്നറിയപ്പെടുന്ന ചാമ്പയ്ക്കുണ്ട്.

വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നുണ്ട്. ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. ഇവ രക്തക്കുഴലുകളില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നതിനും രക്തസഞ്ചാരം സുഗമമാക്കുന്നതിനും സഹായിക്കുന്നു രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പയ്ക്കയ്ക്ക് കഴിവുണ്ട്. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പെടെ ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.

ചാമ്പയ്ക്കയില്‍ 93 ശതമാനവും ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റുന്നു. വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക ഉത്തമമാണ്. ചാമ്പയ്ക്ക കഴിക്കുന്നത് പ്രതിരോധശക്തി വര്‍ദ്ധിക്കാന്‍ കാരണമാകും. ഇതില്‍ ആന്റി-മൈക്രോബിയല്‍, ആന്റി-ഫംഗല്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചിലതരം ബാക്ടീരിയല്‍ അണുബാധ, ഫംഗസ് എന്നിവ പ്രതിരോധിക്കുന്നതില്‍ ഉത്തമമാണ് ചാമ്പയ്ക്ക. കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കും.

TAGS :

Next Story