ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പറോ, കര്‍ച്ചീഫോ ഉപയോഗിക്കണോ?
കര്‍ച്ചീഫോ, ടൗവലോ കൊണ്ടോ നാം ഇവ രണ്ടും മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലേക്ക് പകരുന്ന അണുക്കള്‍ അതില്‍ തന്നെ നിലനില്‍ക്കുന്നു.

മലയാളിയുടെ പല ശീലങ്ങളും മറ്റുള്ളവര്‍ക്ക് മാതൃകകളാണ്. പക്ഷേ ചില കാര്യങ്ങളില്‍ മലയാളി പഠിക്കേണ്ടിയിരിക്കുന്നു. ചുമയുടെയും തുമ്മലിന്റെയും കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വിരല്‍ ചൂണ്ടുകയാണ് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മലയാളിക്ക് ചുമയ്ക്കാനും തുമ്മാനും അറിയാമോ ? അറിയില്ല ! അതാണ് സത്യം !എല്ലാർക്കും എന്തായാലും അറിയില്ല .ഉറപ്പാ.. മലയാളി അതു സമ്മതിക്കുമോ ആവോ? ശരിക്കും ആ ചോദ്യത്തിന് പ്രസക്തിയുണ്ടോ എന്നാവും നമ്മുടെ ആദ്യത്തെ ചിന്ത.

ശരിക്കും ഈ ചോദ്യത്തിന് പ്രസക്തി ഏറെയാണ്. നമ്മളില്‍ ഏറെ പേര്‍ക്കും ചുമയ്ക്കാനും തുമ്മാനും ശരിക്കും അറിയില്ല എന്നുള്ളത് വളരെ അധികം രസകരമാണ്. ഒന്ന് ആലോചിച്ചു നോക്കൂ!! അവസാനം നാം ചുമച്ചത് അത് വീട്ടിലോ, റോഡിലോ, ഓഫീസിലോ,ബസിലോ, ട്രെയിനിലോ, എവിടെയോ ആയിക്കോട്ടെ, എങ്ങനെയാണ് നാം ചുമച്ചത്. പല രീതികള്‍ ചുമയ്ക്കാന്‍ അല്ലെങ്കില്‍ തുമ്മാന്‍ നാം ഉപയോഗിക്കാറുണ്ട്. നമ്മളില്‍ നല്ലൊരു വിഭാഗം ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ചെയ്യുന്നത് ഒരു മറയുമില്ലാതെയാണ്.
ചുമക്കുമ്പോഴും , തുമ്മുമ്പോഴും നമ്മുടെ ശരീരത്തില്‍ നിന്നും പുറത്ത് വരുന്ന ദശലക്ഷക്കണക്കിനുള്ള അണുക്കള്‍ അന്തരീക്ഷത്തിലേക്ക് പടരുന്നു. ഒരു തൂവാല കൊണ്ടോ, ഒരു ടിഷ്യു പേപ്പര്‍ കൊണ്ടോ, കൈ കൊണ്ടു പോലും മറയ്ക്കാതെ നാം ചുമക്കുകയും, തുമ്മുകയും ചെയ്യുന്നു. നമ്മുടെ കുട്ടികളോ ?അവരുടെ കാര്യം പറയുകയും വേണ്ട.എങ്ങനെ ഇത് രണ്ടും ചെയ്യണമെന്ന് നമ്മൾ അവര്‍ക്ക് പറഞ്ഞ് കൊടുത്തിട്ടില്ലല്ലോ. ഇങ്ങനെ ചുമയ്ക്കുകയും , തുമ്മുകയും ചെയ്യുന്നത് തന്നെയാണ് എച്ച് വണ്‍, എന്‍ വണ്‍ പോലെയുള്ള പല രോഗങ്ങളും പടര്‍ന്ന് പിടിക്കാന്‍ കാരണമാകുന്നത്. എന്നാലും നാം പഠിക്കില്ല. വീണ്ടും ഇതേ രീതി തന്നെ നാം പിന്‍ തുടരുക തന്നെ ചെയ്യും.

നാം മലയാളികള്‍ എന്തിനും ഏതിനും മാതൃകയാണ് . അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു. അപ്പോള്‍ ഇത് രണ്ടും എങ്ങനെ വേണമെന്ന് നാം പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്. നേരത്തെ പറഞ്ഞ വലിയൊരു വിഭാഗം ചുമയ്ക്കാനും ,തുമ്മാനും പരിശീലനം ലഭിക്കാത്തവര്‍ . ഇനി മറ്റുള്ളവർ എങ്ങനെയാണെന്ന് കൂടി നമുക്ക് നോക്കാം. ചിലര്‍ കര്‍ച്ചീഫ് കൊണ്ട് മുഖവും വായും പൊത്തുന്നു. മറ്റ് ചിലര്‍ കൈകള്‍ കൊണ്ടും, ഒരു പക്ഷേ അതിലും വലിയ വിഭാഗം കൈയ്യില്‍ കിട്ടുന്ന എന്തു കൊണ്ടും ഇവ രണ്ടും ചെയ്യുന്നു. ശരിക്കും ഇത് ശാസ്ത്രീയമാണോ ? അല്ല എന്ന മറുപടി രസകരമാണ്.
കര്‍ച്ചീഫോ, ടൗവലോ കൊണ്ടോ നാം ഇവ രണ്ടും മറക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലേക്ക് പകരുന്ന അണുക്കള്‍ അതില്‍ തന്നെ നിലനില്‍ക്കുകയും അത് മേശപ്പുറത്തോ മറ്റോ വെയ്ക്കുമ്പോള്‍ അതുമായി സമ്പര്‍ക്കത്തില്‍ വരുന്നതിലേക്ക് അത് പടരുകയും ചെയ്യും. അപ്പോള്‍ പിന്നെ ഇത് രണ്ടും എങ്ങനെ ചെയ്യാം. അതിനെ കുറിച്ച് വിശദമായ പഠനങ്ങള്‍ ഉണ്ട് എന്നാണ് രസകരമായ കാര്യം

ശാസ്ത്രം പറയുന്നത് നമുക്ക് നോക്കാം. ഇവ രണ്ടും ചെയ്യുമ്പോള്‍ വായും മൂക്കും മൂടി പിടിക്കേണ്ടത് തന്നെ . എങ്ങനെ മൂടി പിടിക്കും എന്നാണ് അല്‍പമെങ്കിലും സംശയമുള്ളത്. മൂടിപ്പിടിക്കാന്‍ ഏറ്റവും അഭികാമ്യം നമ്മുടെ വസ്ത്രങ്ങളാണെന്നാണ് ശാസ്ത്രീയ പഠനങ്ങളില്‍ പറയുന്നു വസ്ത്രത്തിന്റെ ഏത് ഭാഗമെന്ന് ചോദിച്ചാല്‍ . ഷര്‍ട്ട് ഇട്ടയാള്‍ കോളര്‍ പൊക്കിപിടിച്ച് ഷര്‍ട്ടിനുള്ളിലേക്ക് ഇവ രണ്ടും ചെയ്യുന്നതാണ് നല്ലതെന്ന് പഠനങ്ങളില്‍ പറയുന്നു. തലയില്‍ ഇടുന്ന ഷോളിനുള്ളിലേക്ക് ഇതു ചെയ്യുന്നതും , നാം ടിഷ്യു പേപ്പറോ,ടവലോ ഉപയോഗിക്കുന്നതിനേക്കാല്‍ നല്ലെതെന്നും പറയപ്പെടുന്നു. അതുകൊണ്ട് ഇനി ചുമക്കുമ്പോള്‍ ഒന്ന് ആലോചിച്ചോളൂ, ചുമക്കുമ്പോള്‍ സുരക്ഷക്കായി സ്വന്തം വസ്ത്രങ്ങളില്‍ തന്നെ ചുമയ്ക്കുന്നതും, തുമ്മുന്നതുമാണ് അഭികാമ്യം.

സമൂഹത്തില്‍ പരസ്യമായി നാം ഇങ്ങനെ ചെയ്യുന്നത് അറപ്പ് ഉളവാക്കുമോ എന്ന സംശയം വേണ്ട. പല അറപ്പ് ഉളവാക്കുന്ന പ്രക്രിയകള്‍ക്ക് പലപ്പോഴും ശാസ്ത്രീയത ഉണ്ട് എന്നും ഓര്‍ക്കുക. എച്ച് വണ്‍ , എന്‍ വണ്‍ ജീവനുകള്‍ എടുക്കാന്‍ തുടങ്ങിയിക്കുന്നു.

നമ്മുടെ സമൂഹത്തില്‍ കേരളത്തില്‍ എച്ച് വണ്‍ , എന്‍ വണ്‍ വ്യാപകമായി ഉണ്ട് എന്നതാണ് ശാസ്ത്ര സത്യം. അതില്‍ നല്ലൊരു ശതമാനവും പ്രത്യേകിച്ച് ചികിത്സ ആവശ്യമില്ലാതെ മാറിപ്പോകുന്നതാണ്. ശരിയായ ആഹാരവും വിശ്രമവും കൃത്യമായ അളവിലുള്ള പാനീയങ്ങള്‍ കഴിക്കുന്നതൊക്കെ എച്ച് വണ്‍, എന്‍ വണിനെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇതില്‍ ചില വിഭാഗങ്ങള്‍ക്ക് മാത്രമാണ്, പ്രത്യേകിച്ച് ഡയബറ്റീസ്, ഹൈപ്പര്‍ ടെന്‍ഷന്‍ , മറ്റ് രോഗങ്ങള്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ക്കൊക്കെയാണ് ആന്റീ വൈറല്‍ മരുന്നിന്റെ ആവശ്യം. മറ്റുള്ളവരില്‍ മരുന്നുകള്‍ ഇല്ലാതെ തന്നെ രോഗം മാറിപ്പോകുന്നതായി കണ്ടു വരുന്നു. എന്നാല്‍ ഓസീല്ടാമിവിർ എന്ന ആന്റീവൈറല്‍ മരുന്ന് രോഗികള്‍ക്ക് കൃത്യമായ അവളവില്‍ നല്‍കുകയാണെങ്കില്‍ അത് എച്ച് വണ്‍ എന്‍വണ്‍ സങ്കീര്‍ണതയിലേക്ക് പോകാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ നമുക്ക് കഴിയും. എച്ച് വണ്‍ എന്‍ വണിനെതിരെ നാം കൂടുതൽ ജാഗ്രതാ പാലിക്കേണ്ടതായിട്ടുണ്ട്. അതിന് മലയാളി ചുമക്കാനും തുമ്മാനും പഠിക്കേണ്ടിയിരിക്കുന്നു.
മലയാളിക്ക് ചുമയ്ക്കാനും തുമ്മാനും അറിയാമോ ? ============================== അറിയില്ല ! അതാണ് സത്യം !എല്ലാർക്കും ...
Posted by Drsulphi Noohu on Sunday, December 2, 2018
Adjust Story Font
16

