പഠനങ്ങള്‍ പറയുന്നു, ഭീകരനാണ് ജോണ്‍സന്‍
ജോൺസൻ ആൻഡ് ജോൺസനിന്റെ ഉത്പന്നങ്ങളിൽ മാരകമായ ആസ്ബസ്റ്റോസിന്റെ അംശം കൂടുതലാണെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു

കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും നാം തയ്യാറാവാറില്ല. മിക്ക വീടുകളിലും സർവസാധാരണയായി വാങ്ങി വെയ്ക്കുന്ന ഒന്നാണ് ബേബി പൗഡറുകൾ. എന്നാല്‍ ഇവ എത്രമാത്രം ആരോഗ്യപ്രദമാണെന്ന് ആരും ചിന്തിക്കാറില്ല. പുതിയ റിപ്പോർട്ടുകളുടെ പശ്ചാതലത്തിൽ, ബേബി കോസ്മെറ്റിക്സ് ഭീമൻ ജോൺസൻ ആൻഡ് ജോൺസൻ സംഗതി ഭീകരനാണെന്നാണ് വ്യക്തമാക്കുന്നത്. വീടുകളിൽ ഏറ്റവും വിശ്വാസ്യതയോടെ ഉപയോഗിക്കുന്ന ഇവയുടെ ബേബി പൗഡറുകളിൽ ക്യാൻസറിന് വരെ കാരണമാകുന്ന രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ജോൺസൻ ആൻഡ് ജോൺസനിന്റെ ഉത്പന്നങ്ങളിൽ മാരകമായ ആസ്ബസ്റ്റോസിന്റെ അംശം കൂടുതലാണെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നെങ്കിലും, കമ്പനി ഇത് മറച്ചു വെച്ചു എന്ന് ആരോപണമുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങളെ അനുകൂലിച്ചുള്ള പഠനങ്ങൾക്കും നല്ല രീതിയിലുള്ള റിപ്പോർട്ടുകൾ നൽകുന്നതിനും ജോൺസൻ ആൻഡ് ജോൺസൻ പണമിറക്കിയതായും റിപ്പോർട്ടുകളുണ്ട്.

ശരീരത്തിൽ മാരക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന രാസവസ്തുവാണ് ആസ്ബസ്റ്റോസ്. കമ്പനിയുടെ ടാൽക്കം പൗഡർ ഉപയോഗിച്ചതു വഴി ക്യാൻസർ ഉൾപ്പടെയുള്ള മാരക രോഗങ്ങൾ പിടിപ്പെട്ടതായി കാണിച്ച് നിരവധി സ്ത്രീകളാണ് അമേരിക്കയിൽ കേസ് നൽകിയിട്ടുള്ളത്. നിയമകുരുക്കിൽ അകപ്പെട്ട ജോൺസൻ ആൻഡ് ജോൺസൻ പുതിയ പഠന റിപ്പോർട്ടുകൾ പുറത്തു വന്നതിന്റെ പശ്ചാതലത്തിൽ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
Adjust Story Font
16

