ക്യാപ്സിക്കം കഴിച്ച് കൊളസ്ട്രോളിനെ നിയന്ത്രിക്കൂ
പച്ചമുളകിന്റെ കുടുംബക്കാരിയാണ് കാപ്സിക്കം. ബെൽ പെപ്പർ, സ്വീറ്റ് പെപ്പർ എന്ന് വിദേശത്തും കുടമുളക് എന്ന് മലയാളത്തിലും കാപ്സിക്കത്തിന് പേരുണ്ട്

കണ്ടാല്‍ ഭീകരനെന്ന് തോന്നുമെങ്കിലും മറ്റ് മുളകുകളെ പോലെ എരിവൊന്നുമില്ലാത്ത പാവത്താനാണ് ക്യാപ്സിക്കം. വിദേശിയായ ഈ ഭീമന്‍ മുളക് ഇപ്പോള്‍ നമ്മുടെ തീന്‍മേശയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. പച്ചമുളകിന്റെ കുടുംബക്കാരിയാണ് കാപ്സിക്കം. ബെൽ പെപ്പർ, സ്വീറ്റ് പെപ്പർ എന്ന് വിദേശത്തും കുടമുളക് എന്ന് മലയാളത്തിലും കാപ്സിക്കത്തിന് പേരുണ്ട്.

കാപ്സിക്കം എന്ന ജനുസ്സിൽ പെട്ട മുളകിന്റെ വർഗക്കാരി ആയതിനാൽ തന്നെയാണ് ഇതിനു കാപ്സിക്കം എന്ന പേരുവന്നത്. എരിവും പുളിയും ഇല്ലാത്ത ഭക്ഷണങ്ങളിൽ സ്വാദും ആകർഷകത്വവും നൽകുന്നതിനാണു പ്രധാനമായും കാപ്സിക്കം ഉപയോഗിക്കാറുള്ളത്. വേവിക്കാതെ പച്ചയായി തന്നെ കഴിക്കാവുന്ന ഒന്നാണിത്.

മഞ്ഞ , ചുവപ്പ് , പച്ച നിറങ്ങളിലാണ് സാധാരണയായി കാപ്സിക്കം കണ്ടുവരുന്നത്. വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍, നാരുകൾ. എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് കാപ്സിക്കം .പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ് കാപ്‌സിക്കം. ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിനും, കൊളസ്ട്രോൾ നിയന്ത്രണവിധേയമായി നിലനിര്‍ത്തുന്നതിനും ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കുന്നതിനും കാപ്‌സിക്കം നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

Adjust Story Font
16

