കുട്ടിക്ക് മുട്ട നല്‍കുമ്പോള്‍...
കുഞ്ഞിന് ഏഴെട്ട് മാസം പ്രായമാകുമ്പോള്‍ മുട്ടയെ പരിചയപ്പെടുത്തിയാല്‍ മതി. അതും മുട്ടയുടെ മഞ്ഞ നല്‍കുന്നതാണ് ഉചിതം.

ആരോഗ്യസംരക്ഷണത്തില്‍ മുട്ടയ്ക്കുള്ള സ്ഥാനം ചില്ലറയല്ല. വലിയ ചെലവില്ലാതെ ലഭിയ്ക്കുന്ന മുട്ട പോഷകങ്ങളുടെ കലവറയാണ്. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എന്നാല്‍ അവ ഏത് പ്രായം മുതല്‍ നല്‍കാം, എങ്ങിനെ നല്‍കാം എന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കുഞ്ഞുങ്ങള്‍ക്ക് മുട്ട എപ്പോള്‍ മുതല്‍ നല്‍കാം
കുഞ്ഞിന് ഏഴെട്ട് മാസം പ്രായമാകുമ്പോള്‍ മുട്ടയെ പരിചയപ്പെടുത്തിയാല്‍ മതി. അതും മുട്ടയുടെ മഞ്ഞ നല്‍കുന്നതാണ് ഉചിതം. പത്ത് മാസം പ്രായമാകുമ്പോള്‍ മുട്ടയുടെ വെള്ള നല്‍കാം. കുഞ്ഞിന് പ്രോട്ടീന്‍ അലര്‍ജിയുണ്ടാകുന്നില്ലെങ്കില്‍ മാത്രം തുടര്‍ന്നും നല്‍കാം. സ്കൂള്‍ കാലത്തിലേക്ക് കടന്നാല്‍ ദിവസവും കുട്ടികളുടെ ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താം. ബാക്ടീരിയില്‍ അണുബാധയ്ക്ക് സാധ്യത ഉള്ളതിനാല്‍ മുട്ട പുഴുങ്ങി കറിയാക്കി നല്‍കുന്നതാണ് നല്ലത്.

ഏതൊക്കെ മുട്ടകള്‍
പൊതുവെ കോഴിമുട്ടയാണ് കുട്ടികള്‍ക്ക് കൊടുക്കാറുള്ളത്. ഇതില്‍ നാടന്‍ മുട്ട കൊടുക്കുന്നതാണ് നല്ലത്. അതുപോലെ താറാമുട്ട, കാട മുട്ട എന്നിവയും നല്ലതാണ്. ഇതില്‍ തന്നെ കാട മുട്ട അലര്‍ജിയുണ്ടാക്കാറില്ലാത്തതുകൊണ്ടു തന്നെ കുഞ്ഞുങ്ങള്‍ക്ക് ധൈര്യമായി കൊടുക്കാം. ഒരു വയസ് മുതല്‍ മൂന്ന് വയസ് വരെയുള്ള കുട്ടികള്‍ത്ത് മൂന്ന് കാട മുട്ട വരെ നല്‍കാം. ഏഴ് വയസിനു മുകളിലുള്ള കുട്ടികളാണെങ്കില്‍ അഞ്ച് കാടമുട്ട വരെ നല്‍കാവുന്നതാണ്.

ये à¤à¥€ पà¥�ें- കണ്ടാല്‍ ചെറുതെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ കാട മുട്ട കോഴി മുട്ടയെ വെല്ലും
ये à¤à¥€ पà¥�ें- ദിവസവും ഒരു മുട്ട കഴിച്ചാല്‍....?
Adjust Story Font
16

