Quantcast

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം; വെന്ത വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ നിരവധിയാണ്

ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ്ഇത്.

MediaOne Logo

Web Desk

  • Published:

    15 Feb 2019 11:17 AM IST

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം; വെന്ത വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ നിരവധിയാണ്
X

വെളിച്ചെണ്ണയുടെ ഗുണങ്ങളെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. അതുപോലെ തന്നെ ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് വെന്ത വെളിച്ചെണ്ണയും. തേങ്ങാപ്പാലിൽനിന്നും പരമ്പരാഗതമായ രീതിയിൽ വേര്‍തിരിച്ചെടുത്താണ് ഉരുക്കു വെളിച്ചെണ്ണ എന്നും വിളിക്കുന്ന ഇതുണ്ടാക്കുന്നത്. ഇതുണ്ടാക്കിയെടുക്കാന്‍ സമയവും അധ്വാനവും കുറച്ചധികം വേണ്ടതുകൊണ്ട് പലരും വെന്ത വെളിച്ചെണ്ണയ്ക്ക് പിറകെ പോകാറില്ല എന്നതാണ് സത്യം.

ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത് . ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി മുടി തഴച്ചു വളരാനും ഇത് സഹായിക്കും .മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്. നമ്മുടെ പൂര്‍വികര്‍ തലയില്‍ തേയ്ക്കാനും, ശരീരത്തില്‍ പുരട്ടാനും കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനും, നാവില്‍ തൊട്ടുകൊടുക്കാനുമെല്ലാം ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു.

സൗന്ദര്യ ഗുണങ്ങൾക്കു പുറമെ നിരവധി ആരോഗ്യ ഗുണങ്ങളും ഉള്ളതാണ് വെന്ത വെളിച്ചെണ്ണ. മുതിര്‍ന്നവരില്‍ ഇത് രക്തത്തിലെ ഗ്ലുക്കോസിന്റെ ഉപയോഗം ത്വരിതപ്പെടുത്തുകയും ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണ്. സാധാരണ ഹൃദ്രോഗ ബാധയ്ക്ക് കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി നേടിത്തരുകയും ചെയ്യുന്നു .ശുദ്ധമായ തേങ്ങാപ്പാലിൽ നിന്നും യാതൊരു പ്രിസെർവേറ്റിവുകളും ചേർക്കാതെ നിർമിക്കുന്ന ഉരുക്കു വെളിച്ചെണ്ണ രോഗികൾക്കു പോലും ആഹാരത്തിൽ ഉപയോഗിക്കാവുന്നതാണ്.

TAGS :

Next Story