അല്‍പം വെണ്ണ പുരട്ടി നോക്കൂ മുഖം കണ്ണാടി പോലെ തിളങ്ങും
വിണ്ടുകീറിയ കാല്‍പ്പാദങ്ങളില്‍ ദിവസവും അല്‍പം വെണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കും.

പാലിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ണ നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ണ. ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങള്‍ വലുതാണ്.
പ്രീമെനിസ്ട്രല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വെണ്ണ നല്ലതാണ്. ഗര്‍ഭിണികള്‍ വെണ്ണ കഴിക്കുന്നത് നല്ലതാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് പാല്‍ വര്‍ദ്ധിപ്പിക്കാനും വെണ്ണ ഉത്തമമാണ്. കാല്‍സ്യം അടങ്ങിയിട്ടുള്ളതുകൊണ്ട് പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. മലബന്ധം പ്രശ്നം തടയാന്‍ ഏറ്റവും നല്ലതാണ് വെണ്ണ.
ആര്‍ത്തവ സമയത്തെ വയറ് വേദന അകറ്റാന്‍ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ നിര്‍ബന്ധമായും ദിവസവും അല്‍പം വെണ്ണം കഴിക്കുക. പാല്‍ വര്‍ധിക്കാനും കൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും വെണ്ണ കഴിക്കുന്നത് സഹായിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും അല്‍പം വെണ്ണ പാദത്തിന് അടിയില്‍ പുരട്ടുന്നത് ഗുണകരമാണ്. ചര്‍മ്മസംരക്ഷണത്തിനും വെണ്ണ വളരെ നല്ലതാണ്. മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ ദിവസവും അല്‍പം വെണ്ണ പുരട്ടാവുന്നതാണ്. വിണ്ടുകീറിയ കാല്‍പ്പാദങ്ങളില്‍ ദിവസവും അല്‍പം വെണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കും.
Adjust Story Font
16

