കണ്ണിന് ആരോഗ്യം വേണോ? ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തൂ...
നാരങ്ങ വര്‍ഗത്തില്‍പെട്ട പഴങ്ങളായ ഓറഞ്ച്, ചെറുനാരങ്ങ, മാതള നാരങ്ങ, മുസംബി എന്നിവയും കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതില്‍ മിടുക്കന്മാരാണ്.

ആരോഗ്യമുള്ള കണ്ണുകള്‍ എല്ലാവരും ആഗ്രഹിക്കുന്നതാണ്. കണ്ണട വെക്കുന്നത് പോലും ഇഷ്ടപ്പെടാത്തവരാണ് അധികവും. എന്നാല്‍ വെറുതെ ഇരുന്നാല്‍ ഈ ആരോഗ്യം ലഭിക്കില്ല. കാഴ്ച ശക്തി പകരുന്നതില്‍ ഏതാനും പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും നായക വേഷം തന്നെയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് കാരറ്റ്. ഇതിലെ ബീറ്റാകരോട്ടിന്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നു.
തക്കാളി, മത്തങ്ങ, മാങ്ങ എന്നിവയിലെ വൈറ്റമിന്‍ എ,സി പൊട്ടാസ്യം എന്നിവയും കണ്ണുകള്‍ക്ക് ഉപകാരം ചെയ്യുന്നു. നാരങ്ങ വര്‍ഗത്തില്‍പെട്ട പഴങ്ങളായ ഓറഞ്ച്, ചെറുനാരങ്ങ, മാതള നാരങ്ങ, മുസംബി എന്നിവയും കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതില്‍ മിടുക്കന്മാരാണ്. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇലക്കറികള്‍ കഴിക്കുന്നതും കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ ഉപകരിക്കും. വൈറ്റമിന്‍ എയുടെ കുറവ് കാരണം മങ്ങിയ വെളിച്ചത്തില്‍ കാഴ്ചകുറവ് അനുഭവപ്പെടാറുണ്ട്.
ഇതൊഴിവാക്കാനാണ് ഇലക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നത്. മത്തി, അയല, ചൂര എന്നീ മത്സ്യങ്ങളിലെ ഒമേഗ 3 ഫാറ്റി ആസിഡുകളും കണ്ണിന് നല്ലതാണ്.
Adjust Story Font
16

