അറിയാമോ പതിമുഖത്തിന്റെ ഗുണങ്ങള്‍
മൂത്ര സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് പതിമുഖം.

പതിമുഖം എന്ന് കേട്ടാല്‍ കുറച്ച് അപരിചിതത്വം തോന്നുമെങ്കിലും കരിങ്ങാലി എന്ന് കേട്ടാല്‍ മനസിലാകാത്ത മലയാളികള്‍ ചുരുക്കമാണ്. കരിങ്ങാലി ഇട്ട് ചുവപ്പന്‍ വെള്ളം ശീലമാക്കിയവരാണ് പലരും.
പതിമുഖം നിറത്തിനും സ്വാദിനും മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നു കൂടിയാണിത്. മൂത്ര സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് പതിമുഖം.വേനൽക്കാലത്തു ശരീരത്തിലെ അനാവശ്യമായ ധാതു നഷ്ട്ടം അകറ്റുന്നതിനും . പിടിപെടാവുന്ന ജലജന്യ രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഉത്തമമാണ് പതിമുഖം. ആന്റിഓക്‌സിഡന്റ് ഗുണം അടങ്ങിയ ഒന്നു കൂടിയാണ് പതിമുഖം. ഇത് ക്യാന്‍സര്‍ രോഗത്തെ തടയാനും ശേഷിയുള്ള ഒന്നാണ്. ഇതിന് സെഡേറ്റീവ് ഗുണമുണ്ട്. അതായത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. വേനല്‍ക്കാലത്ത് ഇതു കുടിയ്ക്കുന്നത് ശരീരം തണുപ്പിയ്ക്കാനും വയറിന്റെ അസ്വസ്ഥതകള്‍ ഒഴിവാക്കാനും സഹായിക്കും. ഇതുപോലെ മഴക്കാലത്ത് വെള്ളത്തില്‍ നിന്നും പടരുന്ന കോളറ, ടൈഫോയ്ഡ് പോലുള്ള രോഗങ്ങളെ അകറ്റാന്‍ ഇതിനു സാധിയ്ക്കുകയും ചെയ്യും.
Adjust Story Font
16

