തുളസി ഇലയിലെ പത്ത് ഔഷധഗുണങ്ങള്‍
ഇല മുതല്‍ വേരുവരെ വിവിധ രോഗങ്ങള്‍ക്കുള്ള പ്രതിവിധികളുടെ കലവറയാണ് തുളസി

ആയുര്‍വേദത്തില്‍ പ്രഥമസ്ഥാനീയ തുളസി വീട്ട് മുറ്റങ്ങളിലും അമ്പലപ്പറമ്പുകളിലും ധാരാളമായി കണ്ടുവന്നിരുന്ന സസ്യമാണ്. ഔഷമൂല്യങ്ങളുടെ കലവറയായതിനാലാണ് തുളസിക്ക് പൂജാകര്‍മങ്ങളില്‍ തുടങ്ങി പലയിടങ്ങളിലും പ്രധാന സ്ഥാനം കല്‍പ്പിക്കുന്നത്. രോഗപ്രതിരോധത്തിനും, രോഗശമനത്തിനും ഇല മുതല്‍ വേരുവരെ അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ തുളസിയിലും മികച്ച ഒരു മരുന്ന് ഇല്ലെന്ന് തന്നെ പറയാം. പ്രമേഹത്തെ ലഘൂകരിക്കുന്നതിനും, ഉയർന്ന രക്തസമ്മർദ്ദം കുറക്കാനും ഇത് സഹായിക്കും. പനി മുതൽ മാരകമായ, ബാക്ടീരിയ, വൈറൽ അണുബാധകൾ വരെ ചിലപ്പോൾ - തുളസി ഉപയോഗിച്ച് ചികിത്സിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. മിക്ക രോഗങ്ങൾക്കും തുളസിയിൽ പ്രതിവിധിയുണ്ട്.
പച്ച നിറത്തിലുള്ള ലക്ഷ്മി തുളസി, ധൂമ നിറത്തിലുള്ള കൃഷ്ണ തുളസി എന്നിങ്ങനെ തുളസി രണ്ട് ഇനങ്ങളിലാണ് കാണപ്പെടുന്നത്. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറൽ അണുബാധുകളെ നേരിടാനും വിവിധ മുടി, ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാനും തുളസി സിദ്ധൗഷധമാണ്. ആയുർവേദം, പ്രകൃതി ചികിത്സ എന്നിവയ്ക്ക് തുളസി പ്രധാനമാണ്.
തുളസിയുടെ പ്രാധാന്യങ്ങളും ഗുണങ്ങളും
1. ആന്‍റിബയോട്ടിക്, ആൻറി വൈറൽ, ആൻറി ബാക്ടീരിയൽ, കാർസിനോജനിക് ഏജൻറുകൾ അടങ്ങിയിരിക്കുന്നു.
2. മാനസിക പിരിമുറുക്കം ഒഴിവാക്കുകയും, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
3. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചുനിർത്താൻ സഹായിക്കുന്നു.
4. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഇത് ഗുണം ചെയ്യും.
5. ചർമത്തിന് സൗന്ദര്യം നൽകുകയും ചെയ്യുന്നു.
6. ആസ്തമ എന്നിവക്കു ഗുണം ചെയ്യും.
7. ശരിയായ ദഹനത്തെ സഹായിക്കുന്നു.
8. ദന്ത ആരോഗ്യത്തിന് സഹായിക്കുന്നു.
9. വിവിധ തരം ചൊറി ഉൾപ്പെടെയുള്ള ത്വക്ക്
രോഗങ്ങളെ പ്രതിരോധിക്കുന്നു.
10. മലേറിയ, ക്ഷയം, ഡെങ്കി, പന്നിപ്പനി തുടങ്ങിയവയുടെ ചികിത്സയിൽ ഗുണം ചെയ്യുന്നു.
Adjust Story Font
16

