Quantcast

സ്ത്രീകളിലെ ഹൃദയാഘാതം; ഈ മൂന്ന് ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്...

നെഞ്ചുവേദനയാണ് ഏറ്റവും സാധാരണയായി കാണാറുള്ള ഹൃദയാഘാത ലക്ഷണം

MediaOne Logo

Web Desk

  • Published:

    18 Oct 2022 7:20 AM GMT

സ്ത്രീകളിലെ ഹൃദയാഘാതം; ഈ മൂന്ന് ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്...
X

ഇന്ത്യ ഹൃദ്രോഗികളുടെ ലോക തലസ്ഥാനമാണെന്നാണ് കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ ഹൃദയാഘാതമുണ്ടാകുന്നവരുടെ എണ്ണം വളരെ കൂടുകയാണ്. യുവാക്കൾ മുതൽ പ്രായമായവരിൽ വരെ വളരെ സാധാരണയായി ഹൃദയാഘാതം കണ്ടുവരുന്നു.

നെഞ്ചുവേദനയാണ് ഏറ്റവും സാധാരണയായി ഉണ്ടാകുന്ന ഹൃദയാഘാത ലക്ഷണം. എന്നാൽ ഇത് മാത്രമായിരിക്കില്ല പലപ്പോഴും ഇതിന്റെ ലക്ഷണം. പ്രത്യേകിച്ചും സ്ത്രീകളിൽ. പലപ്പോഴും സ്ത്രീകൾ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ അവഗണിക്കുകയാണ് ചെയ്യാറ്. എന്നാൽ ഇത് പലപ്പോഴും ജീവൻ വരെ നഷ്ടപ്പെടുത്തിയേക്കും.. സ്ത്രീകൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്.

കടുത്ത ക്ഷീണം

മിക്ക സ്ത്രീകളും ജോലി,കുടുംബം,കുട്ടികൾ അങ്ങനെ തിരക്കുപിടിച്ച ജീവിതത്തിലൂടെയായിരിക്കും കടന്നുപോകുന്നത്. കുടുംബത്തിന്റെയും ജോലിയുടെയും കാര്യങ്ങൾക്കിടയിൽ പലരും സ്വന്തം ആരോഗ്യം പോലും നോക്കാൻ മറന്നുപോകാറുണ്ട്. ഹൃദയാഘാതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ഒരിക്കലും അവഗണിക്കാാന്‍ പാടില്ലാത്തതുമായ ലക്ഷണമാണ് ക്ഷീണം. വെറും ക്ഷീണമല്ല, ഒന്നോ രണ്ടോ പടികൾ കയറുമ്പോൾ വല്ലാതെ കിതക്കുക, പിന്നീട് മുന്നോട്ട് പോകാൻ സാധിക്കാതിരിക്കുക, ബെഡ് ഷീറ്റ് വിരിക്കുമ്പോഴോ,ബാത്‌റൂമിലേക്ക് നടക്കുമ്പോഴോ ഷോപ്പിങ്ങിന് പോകുമ്പോഴോ ഒക്കെ പതിവില്ലാതെ ക്ഷീണം തോന്നുകയെല്ലാം ഹൃദാഘാതത്തിന്റെ ലക്ഷണങ്ങളാകുമെന്നാണ് വിദഗ്ധർപറയുന്നത്.

ശ്വാസതടസം

സ്ത്രീകളിൽ ശ്വാസതടസമുണ്ടാകാൻ പല കാരണങ്ങളുണ്ട്. പ്രായമാകുമ്പോഴും വ്യായാമക്കുറവും ശരീരഭാരം വർധിക്കുന്നതുമെല്ലാം ശ്വാസതടസം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കിടക്കുമ്പോൾ വല്ലാതെ ശ്വാസതടസം അനുഭവപ്പെടുകയും ഇരിക്കുമ്പോൾ അത് കുറയുകയും ചെയ്യുന്നതും ഹൃദയസ്തംഭനത്തിന്റെ മുന്നറിയിപ്പാണ്. ഈ ബുദ്ധിമുട്ട് കാലക്രമേണ വഷളാകുകയും ചെയ്യും.

മുമ്പത്തെപോലെ ജോലികൾ ചെയ്യാനാകാത്ത അവസ്ഥ

മുമ്പൊക്കെ 20 മിനിറ്റ് ട്രെഡ്മില്ലിൽ വർക്ക് ഔട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 10 മിനിറ്റ് തികയ്ക്കാൻ കഴിയുന്നില്ല. പണ്ട് രണ്ടും മൂന്നും കിലോമീറ്റർ നടന്നിരുന്നു. എന്നാൽ ഒരുകിലോമീറ്റർ പോലും നടക്കാനാവുന്നില്ല... ഇങ്ങനെ പരാതികൾ പറയുന്ന നിരവധി പേരുണ്ട്. ഇത് പ്രായത്തിന്റെയും മറ്റും പ്രയാസമാണെന്ന് കരുതി തള്ളിക്കളയരുതെന്ന് ഡോക്ടർമാർ പറയുന്നു. ഇത് ചിലപ്പോൾ ഹൃദയാഘാത്തതിന്റെ ലക്ഷണങ്ങളാകാം.. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തുന്നത് എപ്പോഴും നല്ലതായിരിക്കും...

TAGS :

Next Story