Quantcast

നന്നായൊന്ന് ഉറങ്ങിയിട്ട് ഒരുപാടായോ... നല്ലൊരു ഉറക്കം കൊതിക്കുന്നവർക്കിതാ എട്ടുമാർഗങ്ങൾ

ഭക്ഷണവും വെള്ളവും പോലെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും നല്ലൊരു ഉറക്കം പ്രധാനമാണെന്ന കാര്യം പലരും മറന്നുപോകുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-08-14 15:31:11.0

Published:

14 Aug 2022 3:25 PM GMT

നന്നായൊന്ന് ഉറങ്ങിയിട്ട് ഒരുപാടായോ... നല്ലൊരു ഉറക്കം കൊതിക്കുന്നവർക്കിതാ എട്ടുമാർഗങ്ങൾ
X

ജോലി, അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ, യാത്രകൾ, പുതിയ കാലത്ത് ഓരോരുത്തരും നിർത്താതെയുള്ള ഓട്ടത്തിലാണ്. അതിനിടയിൽ നല്ലൊരു ഉറക്കത്തിന് പലപ്പോഴും സമയം തികയാറില്ല. നേരം ഏറെ വൈകി ഉറങ്ങുകയും നേരത്തെ എണീക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. ഭക്ഷണവും വെള്ളവും പോലെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും നല്ലൊരു ഉറക്കം പ്രധാനമാണെന്ന കാര്യം പലരും മറന്നുപോകുകയാണ്.

ശരീരത്തിന് ഉറക്കത്തിന്റെ ആവശ്യകത താരതമ്യേന പുതിയ ഗവേഷണ മേഖലയാണ്. ഉറക്കത്തിൽ ശരീരത്തിന് എന്ത് സംഭവിക്കുന്നുവെന്നും ഈ പ്രക്രിയ തന്നെ വളരെ അത്യാവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും ശാസ്ത്രജ്ഞർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഉറക്കം ഇല്ലാതായാൽ ഒന്നല്ല,ഒരുപാട് ആരോഗ്യപ്രശ്‌നങ്ങൾ മനുഷ്യനുണ്ടാകുന്നുണ്ട്. ആരോഗ്യകരമായ ഉറക്കത്തിന് ശ്രദ്ധിക്കേണ്ട എട്ടുകാര്യങ്ങളിതാ..

  • ഉറക്കത്തിന് സ്ഥരിമായ ഷെഡ്യൂൾ തയ്യാറാക്കുക: ഒരേ സമയത്ത് ഉറങ്ങുകയും ഒരേ സമയം ഉണരുകയും ചെയ്യുന്നതും ശീലമാക്കുക.
  • ഉറക്കത്തിന് മുമ്പ് സ്ഥിരമായി ചെയ്യേണ്ട കാര്യങ്ങൾ: എല്ലാ രാത്രിയിലും ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഒരേ കാര്യങ്ങൾ ചെയ്യുക. ചൂടുള്ള വെള്ളത്തിൽ കുളിക്കുക, നല്ല പാട്ടുകൾ കേൾക്കുക. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചെയ്യുന്ന കാര്യങ്ങൾ ഉറക്കത്തെ സ്വാധീനിക്കും. എന്തെങ്കിലും ജോലി ചെയ്ത് ഉടനെ ഉറങ്ങാന്‍ ക വിശ്രമിക്കുന്നതായിരിക്കണം. ഉറങ്ങാൻ പോകേണ്ട സമയമായെന്ന് നിങ്ങളുടെ ശരീരത്തിന് അറിയണം.
  • പതിവായി വ്യായാമം ചെയ്യുക: വ്യായാമം ചെയ്യുന്നവരാണെങ്കില്‍ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും ചെയ്യുക. വ്യായാമം ചെയ്ത ഉടനെ കിടക്കുന്നത് ഉറങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും.
  • ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക: ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ഉറക്കം വരാൻ ബുദ്ധിമുട്ടുണ്ടാക്കും. പക്ഷേ, ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു ചെറിയ ലഘുഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
  • കഫീൻ പരിമിതപ്പെടുത്തുക, നിക്കോട്ടിൻ ഒഴിവാക്കുക: കഫീനടങ്ങിയ കാപ്പി പോലുള്ള പാനീയങ്ങളും നിക്കോട്ടിനടങ്ങിയ പുകയില ഉൽപ്പന്നങ്ങളും ഉറക്കത്തെ തടസ്സപ്പെടുത്തും. രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് പുകവലിക്കുന്നവർ ഏറെയാണ്. കാപ്പി കുടിക്കുന്നതിന്റെ അളവ് പരിമിതപ്പെടുത്തുക. കഴിയുന്നതും ഉച്ചയ്ക്ക് ശേഷം കുടിക്കാതിരിക്കുക.

  • മദ്യം ഒഴിവാക്കുക: തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്ന മയക്കമരുന്നാണ് മദ്യം. ഇത് രാത്രിയിൽ ഉറക്കത്തെ തടസ്സപ്പെടുത്തും. ഇടയ്ക്കിടെ ഉണരാനും പേടിസ്വപ്നങ്ങൾ കാണാനും ഇടയാക്കും.
  • പകൽ ഉറക്കം കുറക്കുക: പലരും പകൽ ചെറുതായി ഒന്ന് മയങ്ങുന്ന ശീലമുണ്ട്. അമിതമായി പകൽ ഉറങ്ങിയാൽ അത് രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തും. പകൽ ഉറങ്ങണമെന്ന് നിർബന്ധമുള്ളവർ അരമണിക്കൂറിൽ കൂടുതൽ ഉറങ്ങാതിരിക്കുക.
  • കിടപ്പുമുറി ഉറങ്ങാൻ മാത്രം ഉപയോഗിക്കുക: പലരുടെയും കിടപ്പുമുറിയിൽ ഇല്ലാത്ത സാധനങ്ങളുണ്ടാകില്ല. കിടക്കയിൽ ഭക്ഷണം കഴിക്കുകയോ ടിവി കാണുകയോ ചെയ്യരുത്. കിടക്കയിൽ ഇലക്ട്രോണിക് ഉപകരണങ്ങളായ ലാപ്ടോപ്പുകൾ, സെൽഫോണുകൾ, ടാബ്ലെറ്റുകൾ എന്നിവ ഉപയോഗിക്കരുത്. നിങ്ങളുടെ കിടപ്പുമുറി ശാന്തവും തണുപ്പുള്ളതുമാണെന്ന് ഉറപ്പാക്കുക. നിങ്ങൾ ഇത് ഉറക്കത്തിനായി മാത്രം ഉപയോഗിക്കുകയാണെങ്കിൽ സമ്മർദമില്ലാതെ ഉറങ്ങാനായി സാധിക്കും.
TAGS :

Next Story