Quantcast

ഒൻപതാം വയസില്‍ ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകൻ

ഒരുപാട് കുട്ടികള്‍ക്ക് റയാൻ യോഗ ക്ലാസുകള്‍ പഠിപ്പിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-02-26 16:40:06.0

Published:

26 Feb 2022 4:35 PM GMT

ഒൻപതാം വയസില്‍ ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകൻ
X

ദിവസവും യോഗ ചെയ്യുന്നത് ശരീരത്തിൻറെയും മനസിൻറെയും ആരോഗ്യം വർധിപ്പിക്കും എന്നത് എല്ലാവർക്കുമറിയാം. പലർക്കും അതിന് സമയം കിട്ടാറില്ല. എന്നാല്‍ യോഗക്ക് പ്രത്യേക സമയം കണ്ടെത്തുന്നവരുമുണ്ട്.

ദുബായിയില്‍ താമസമാക്കിയ ഇന്ത്യൻ വംശജനായ റെയാൻഷ് സുരാനിയാണ് ഇന്നത്തെ താരം. ഒന്പത് വയസ് മാത്രം പ്രായമുള്ള റെയാൻഷ് സുരാനി ഇന്ന് തന്നെക്കാള്‍ വലിയ ആളുകളുടെ പരിശീലകനാണ്. അതും യോഗ പരിശീലകൻ. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകൻ എന്ന ഗിന്നസ് റെക്കാർഡാണ് ഇപ്പോള്‍ റെയാൻഷ് സുരാനിയെ തേടിയെത്തിയത്.

'എനിക്ക് യോഗ പഠിപ്പിക്കാന്‍ ഇഷ്ടമാണ്. യോഗ എന്നാല്‍ പോസ്ചര്‍, അതുപോലെ ശ്വസനം മാത്രമാണെന്നായിരുന്നു എൻറെ ധാരണ എന്നാല്‍ ആ തെറ്റിധാരണയാണ് ഇപ്പോള്‍ മാറിയത്'.-റെയാന്‍ഷ് പറഞ്ഞു.


തനിക്ക് നാല് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം യോഗ അഭ്യസിക്കാൻ തുടങ്ങിയത്. ഋഷികേശിൽ നിന്നാണ് റെയാൻഷ് യോഗ പരിശീലിച്ചത്. തന്റെ മാതാപിതാക്കൾ ഋഷികേശിൽ യോഗ പരിശീലന കോഴ്‌സിൽ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ, റെയാൻഷ് തന്റെ സ്വപ്നത്തിലേക്കുള്ള യാത്ര തുടരാൻ തീരുമാനിച്ചുവെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് വെബ്‌സൈറ്റിലെ ഒരു റിപ്പോർട്ട് പറയുന്നു.

200 മണിക്കൂർ യോഗ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം, 2021 ജൂലൈ 27-ന് ആനന്ദ് ശേഖർ യോഗ സ്‌കൂളിൽ നിന്ന് റെയാൻഷിന് സർട്ടിഫിക്കേഷൻ ലഭിച്ചു.

കോഴ്‌സിനിടെ, യോഗയുടെ അലൈൻമെന്റ്, അനാട്ടമിക് ഫിലോസഫി, ആയുർവേദ ചര്യകള്‍ തുടങ്ങിയവയും റെയാൻഷ് പഠിച്ചു. ഒരുപാട് കുട്ടികള്‍ക്ക് റയാൻ യോഗ ക്ലാസുകള്‍ പഠിപ്പിക്കുന്നുണ്ട്.


TAGS :

Next Story