Quantcast

പാനി പൂരി ഇഷ്ടമാണോ? കഴിക്കുന്നതിന് മുൻപ് രണ്ടുവട്ടം ചിന്തിക്കുക; മുന്നറിയിപ്പുമായി ന്യൂറോളജിസ്റ്റ്

വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്ന പാനി പൂരിയാണെങ്കിൽ മാരകമായ ഭക്ഷ്യവിഷ ബാധക്ക് കാരണമാകുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നൽകുന്നു

MediaOne Logo

Web Desk

  • Published:

    30 Dec 2025 10:32 AM IST

പാനി പൂരി ഇഷ്ടമാണോ? കഴിക്കുന്നതിന് മുൻപ് രണ്ടുവട്ടം ചിന്തിക്കുക; മുന്നറിയിപ്പുമായി ന്യൂറോളജിസ്റ്റ്
X

ഡൽഹി: ഉത്തരേന്ത്യൻ തെരുവുകളിൽ ഏറ്റവും സുലഭമായ ഭക്ഷണവിഭവമാണ് പാനി പൂരി. ഫുച്ച്ക , ഗോൽഗപ്പ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കേരളത്തിലും ഇപ്പോൾ വ്യാപകമാണ് പാനി പൂരി. എന്നാൽ ഇഷ്ട വിഭവം കാണുമ്പോൾ ഒന്നും നോക്കാതെ കണ്ണുമടച്ച് അകത്താക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കണമെന്നാണ് ഡൽഹി എയിംസിലെ ഡിഎം ന്യൂറോളജിയിലെ എംഡി മെഡിസിൻ ജനറൽ ഫിസിഷ്യനും ന്യൂറോളജിസ്റ്റുമായ ഡോ . പ്രിയങ്ക സെഹ്‌രാവത്ത് പറയുന്നത്.

വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്ന പാനി പൂരിയാണെങ്കിൽ മാരകമായ ഭക്ഷ്യവിഷ ബാധക്ക് കാരണമാകുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നൽകുന്നു. ശുചിത്വമില്ലാത്ത കടകളിൽ നിന്നും ഗോൽഗപ്പ കഴിക്കുന്നത് അണുബാധക്കുള്ള സാധ്യത വര്‍ധിപ്പിക്കും. തെരുവോരങ്ങിലും മറ്റ് വിൽക്കുന്ന പാനി പൂരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമായിരിക്കില്ല. പലപ്പോഴും ആരോഗ്യത്തിന് ഹാനികരമാകുന്നു വൈറസുകളും ബാക്ടീരിയകളും അടങ്ങിയിരിക്കും. ഹെപ്പറ്റൈറ്റിസ് എ പോലുള്ള വൈറസുകൾ മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പകരുന്നത്. ഇത് കുടലിനെ ബാധിക്കുകയും മഞ്ഞപ്പിത്തത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് ഡോ.പ്രിയങ്ക വിശദീകരിക്കുന്നു.

കുട്ടികളിൽ ഈ വൈറസ് ഗുരുതരമായ കരൾ രോഗത്തിലേക്കും മഞ്ഞപ്പിത്തം എന്നിവയിലേക്കും നയിച്ചേക്കാം. തെരുവ് കച്ചവടക്കാര്‍ വിൽക്കുന്ന ഭക്ഷണത്തിന്‍റെ കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഡോ. സെഹ്‌റാവത്ത് ഉപദേശിക്കുന്നു.'' സ്ട്രീറ്റ് ഫുഡ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം മലിനമായ വെള്ളം കൊണ്ടായിരിക്കും അതുണ്ടാക്കുന്നത്. മലം, പനി, കണ്ണുകൾക്ക് മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കണം. അതുകൊണ്ടാണ് ഗോൽഗപ്പ കഴിക്കുന്നതിനുമുമ്പ് ജാഗ്രത പാലിക്കണമെന്ന് ഞാൻ എപ്പോഴും പറയുന്നത്." ഡോക്ടര്‍ പറയുന്നു. പ്രത്യേകിച്ച് ഉത്സവ സീസണുകളിലോ കൂട്ടുകാരോ ബന്ധുക്കളുമായുള്ള ഒത്തുചേരലുകളിലോ രുചിയുടെ പേരിൽ ശുചിത്വത്തിലും ഭക്ഷ്യസുരക്ഷയിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.

TAGS :

Next Story