Quantcast

ഓട്സ് കഴിച്ചാൽ ശരീരഭാരം കുറയുമോ ? വ്യായാമത്തിന് മുമ്പ് കഴിക്കാമോ?

ഓട്‌സിൽ 'ബീറ്റാ ഗ്ലൂക്കൻ' എന്ന ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    10 March 2026 12:36 PM IST

ഓട്സ്  കഴിച്ചാൽ ശരീരഭാരം കുറയുമോ ? വ്യായാമത്തിന് മുമ്പ് കഴിക്കാമോ?
X

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നവര്‍ ഏറ്റവും കൂടുതൽ തെരെഞ്ഞെടുക്കുന്ന ഒരാഹാരമാണ് ഓട്സ്. പ്രോട്ടീൻ, നാരുകൾ , വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ ധാരാളം അമൂല്യമായ പോഷകങ്ങൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ശാരീരിക ക്ഷമത, ശരീര സൗന്ദര്യം, ആരോഗ്യം തുടങ്ങിയവ നിലനിർത്താനും ശരീരഭാരം കുറക്കാനും ഓട്‌സ് ഉപയോഗിക്കുന്നവരുണ്ട്. കൃത്യമായി കഴിക്കുകയാണെങ്കിൽ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാനും സഹായിക്കുന്ന ഓട്‌സ് ഇന്ന് വിപണിയിൽ പല രൂപത്തിൽ ലഭ്യമാണ്.

കാലിഫോർണിയയിലെ പ്രശസ്ത ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. പളനിയപ്പൻ മാണിക്കം പങ്കുവെച്ച വീഡിയോ ഓട്‌സുമായി ബന്ധപ്പെട്ട പല സംശയങ്ങൾക്കുമുള്ള മറുപടിയാണ്.

ശരീരഭാരം കുറയ്ക്കാൻ ഓട്സ് നല്ലതാണോ?

ഓട്‌സിൽ 'ബീറ്റാ ഗ്ലൂക്കൻ' എന്ന ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

ഓട്സ് കൊളസ്ട്രോൾ കുറയ്ക്കുമോ?

ഓട്‌സിലെ ലയിക്കുന്ന നാരുകൾ മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

പ്രമേഹത്തിന് ഓട്സ് നല്ലതാണോ?

കൃത്യമായ അളവിൽ അല്പം പ്രോട്ടീൻ കൂടി ഉൾപ്പെടുത്തി കഴിക്കുന്നത് ഗുണകരമാണെന്ന് ഡോ. മാണിക്കം വിശദീകരിക്കുന്നു. പ്രമേഹമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് ഓട്‌സ്.

ഇൻസ്റ്റന്റ് ഓട്‌സ് ആരോഗ്യത്തിന് ദോഷം ചെയ്യുമോ?

ഇൻസ്റ്റന്റ് ഓട്‌സ് പൂർണമായും ആരോഗ്യത്തിന് ഹാനികരമല്ലെങ്കിലും അവ കൂടുതൽ പ്രോസസ്സ് ചെയ്തവയാണെന്നും പെട്ടെന്ന് വിശപ്പ് അനുഭവപ്പെടാൻ കാരണമാകുമെന്നും ഡോക്ടർ വ്യക്തമാക്കുന്നു. പല ഇൻസ്റ്റന്റ് ഓട്‌സുകളിലും പഞ്ചസാര ചേർക്കാറുണ്ട്. അതിനാൽ പഞ്ചസാര ചേർത്തവ ഒഴിവാക്കി 'പ്ലെയിൻ ഓട്‌സ്' തെരഞ്ഞെടുക്കാൻ അദ്ദേഹം നിർദേശിക്കുന്നു.

എല്ലാ ദിവസവും ഓട്‌സ് കഴിക്കാമോ?

ദിവസവും ഓട്‌സ് കഴിക്കുന്നത് സുരക്ഷിതമാണെന്നും മിക്ക ആളുകൾക്കും ഇത് ഗുണകരമാണെന്നും മാണിക്കം പറയുന്നു

ഓട്‌സ് ചോറിനേക്കാൾ മികച്ചതാണോ?

ഓട്‌സിലെ ഉയർന്ന നാരുകൾ ദീർഘനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കും എന്നതാണ് പ്രധാന കാരണം. എങ്കിലും, ഭക്ഷണക്രമത്തിലെ സന്തുലിതാവസ്ഥ അനുസരിച്ച് ചോറും ഉൾപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഓട്‌സ് കഴിക്കുന്നത് വയർ വീർക്കുന്നതിന് കാരണമാകുമോ?

ഭക്ഷണക്രമത്തിലേക്ക് ഒറ്റയടിക്ക് ഓട്‌സ് ഉൾപ്പെടുത്തുന്നത് വയർ വീർക്കുന്നതിന് കാരണമാകുമെന്ന് ഡോക്ടർ വിശദീകരിക്കുന്നു. അതിനാൽ കുറഞ്ഞ അളവിൽ തുടങ്ങി ക്രമേണ വർധിപ്പിക്കാനും ഓട്‌സിനൊപ്പം ധാരാളം വെള്ളം കുടിക്കാനും അദ്ദേഹം നിർദേശിക്കുന്നു.

വ്യായാമത്തിന് മുമ്പ് ഓട്‌സ് കഴിക്കാമോ?

വ്യായാമത്തിന് ആവശ്യമായ ഊർജം സ്ഥിരമായി നൽകുന്നതിനാൽ, വർക്കൗട്ടിന് മുമ്പ് കഴിക്കാൻ പറ്റിയ മികച്ച ഭക്ഷണമാണ് ഓട്‌സ് .

ഓട്‌സ് കഴിക്കാനുള്ള ഏറ്റവും ആരോഗ്യകരമായ രീതി ഏതാണ്?

നട്‌സ്, വിത്തുകൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ ഓട്സിനോടൊപ്പം ചേർത്ത് കഴിക്കുന്നതാണ് ഉത്തമം.

TAGS :

Next Story