Quantcast

പാർക്കിൻസൺസ് രോഗം മണത്തറിയാൻ കൃത്രിമ മൂക്ക്; പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ

പാർക്കിൻസൺസ് രോഗം ശരീരത്തിൽ വ്യാപിക്കുന്നതിന് മുൻപു തന്നെ ആദ്യ ലക്ഷണമായി രോഗിക്ക് ഒരു പ്രത്യേക മണമുണ്ടാകും

MediaOne Logo

Web Desk

  • Updated:

    2022-03-24 06:04:09.0

Published:

24 March 2022 10:04 AM IST

പാർക്കിൻസൺസ് രോഗം മണത്തറിയാൻ കൃത്രിമ മൂക്ക്; പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ
X

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്‌കം. ശരീരത്തിന്റെ സന്തുലിതാവസ്ഥയിൽ വലിയ പങ്കു വഹിക്കുന്ന മസ്തിഷ്‌കം ചിന്ത, ഓർമ, തുടങ്ങി നിരവധി ധർമങ്ങളാണ് വഹിക്കുന്നത്. മസ്തിഷ്‌കത്തെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് പാർക്കിൻസൺസ് രോഗം.

1817- ഇംഗ്ലീഷുകാരനായ ഡോ. ജെയിംസ് പാർക്കിൻസൺസ് ആണ് ആദ്യമായി ''വിറയൽ വാതത്തെപ്പറ്റി ഒരുപന്യാസം'' എന്നപേരിൽ ആറ് ''വിറയൽ രോഗി''കളെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുക്കൊടുത്തത്. തുടർന്ന് 1877ലാണ് ഈ രോഗത്തിന് 'മാലഡീ ദെ പാർക്കിൻസൺ'' (പാർക്കിൻസണിന്റെ രോഗം) എന്ന പേര് ലഭിച്ചത്.

പാർക്കിൻസൺസ് ബാധിച്ച ഒരാൾക്ക് വേണ്ടത് ക്ഷമയോടെയുള്ള പരിചരണമാണ്. സൈക്യാട്രിസ്‌റ്, സൈക്കോതെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ഒക്യൂപേഷണൽ തെറാപ്പി തുടങ്ങിയവയുടെ സംയോജിതമായ ചികിത്സാരീതിയാണ് വേണ്ടത്. രോഗവുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ഉടനെത്തന്നെ വൈദ്യസഹായം തേടണം.

എന്നാൽ പാർകിൻസൺസ് രോഗം വേഗത്തിൽ തിരിച്ചറിയാനുള്ള ഒരു മാർഗം അവതരിപ്പിച്ചിരിക്കുകയാണ് ഷെജിയാങ് യൂണിവേഴ്‌സിറ്റിയിലെ രണ്ടുപേർ. ഷെജിയാങ് യൂണിവേഴ്‌സിറ്റിയിലെ ചെൻ ഷിങ്ങ് ലിയു ജുന്‍ എന്നിവര്‍ മണം പിടിച്ചെക്കാനുള്ള ഇലക്ട്രോണിക് മൂക്കാണ് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്.

ഇവരുടെ കണ്ടു പിടുത്തപ്രകാരം രോഗികളുടെ ചർമത്തിലെ എണ്ണപ്പാടയായ സീബത്തിലുണ്ടാകുന്ന മാറ്റമാണ് പ്രത്യേക ഗന്ധത്തിനു കാരണം. സ്‌കോട്ലന്‍റുകാരിയായ നഴ്‌സ് ജോയ് മിൽനുടെ മൂക്ക് പതിറ്റാണ്ടുകൾക്കു മുൻപു തിരിച്ചറിഞ്ഞ പാർക്കിൻസൺസ് ഗന്ധമാണ് പുതിയ വഴിത്തിരിവിലേക്ക് കാരണമായത്.

പാർക്കിൻസൺസ് രോഗം ശരീരത്തിൽ വ്യാപിക്കുന്നതിന് മുൻപു തന്നെ ആദ്യ ലക്ഷണമായി രോഗിക്ക് ഒരു പ്രത്യേക മണമുണ്ടാകും. ജോയ് മിൽനുടെ ഭർത്താവ് ലെസിന്റെ ശരീരത്തിനുണ്ടായ ഗന്ധമാറ്റവും രോഗവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലാണ് ചെൻ ഷിങ്ങിനും ലിയു ജുനുനും കൃതൃമമൂക്ക് നിർമിക്കാൻ പ്രേരണയായത്.

ജോയുടെ കണ്ടെത്തൽ കഴിഞ്ഞ് 12 വർഷത്തിനുശേഷം നാൽപത്തിയഞ്ചാം വയസ്സിൽ അദ്ദേഹത്തിന് പാർക്കിൻസൺസ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. പാർക്കിൻസൺസ് രോഗികളുടെ കൂട്ടായ്മകളിൽ പങ്കെടുക്കാനെത്തിയ ജോയ് അതേ മണം മറ്റു രോഗികളിലും തിരിച്ചറിഞ്ഞതോടെയാണ് തന്റെ കണ്ടെത്തൽ ശരിയാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്.

തുടർന്ന് 2019ലാണ് മൂക്കിനായുള്ള ഗവേഷണം ഇവർ ആരംഭിച്ചത്. കൃത്രിമ മൂക്ക് വലിയൊരു തുടക്കമാണെന്നും ഫലപ്രാപ്തി വഴിയേ വർധിപ്പിക്കാമെന്നും ദി ഇക്കോണമിസ്റ്റ് വാരിക റിപ്പോർട്ട് ചെയ്തു. രോഗം തുടക്കത്തിലേ കണ്ടെത്തിയാൽ പാർക്കിൻസൺസ് രോഗലക്ഷണങ്ങൾ ലഘൂകരിക്കാമെന്ന് ചെൻ ഷിങ്ങും ലിയു ജുനും പറയുന്നു.

TAGS :

Next Story