Quantcast

ഉണക്കമുന്തിരി വെറും വയറ്റിൽ കഴിച്ചോളൂ.. ഗുണങ്ങള്‍ ഏറെയാണ്

ഉണക്കമുന്തിരിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-09-25 11:15:55.0

Published:

25 Sep 2022 8:26 AM GMT

ഉണക്കമുന്തിരി വെറും വയറ്റിൽ  കഴിച്ചോളൂ.. ഗുണങ്ങള്‍ ഏറെയാണ്
X

ഉണക്കമുന്തിരി ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. പായസത്തിലോ മറ്റ് പലഹാരങ്ങളിലോ രുചിക്കായി ചേര്‍ക്കുന്നതിനപ്പുറം ഉണക്കമുന്തിരിക്ക് ഒരുപാട് ഗുണങ്ങളുണ്ട്. എന്നാല്‍ ഇതിന്‍റെ ആരോഗ്യഗുണങ്ങള്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. കരളിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഉണക്കമുന്തിരി.

രക്തത്തിലടങ്ങിയ വിഷവസ്തുക്കളെ പുറംതള്ളാന്‍ ഉണക്കമുന്തിരിക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് പുറമെ കരളിലെ ചില ബയോകെമിക്കല്‍ പ്രക്രിയകള്‍ക്കും ഉണക്കമുന്തിരി സഹായിക്കും. ഉണക്കമുന്തിരിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഉണ്ട്. ഉണക്കമുന്തിരി രാവിലെ കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കാനും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. മലബന്ധം തടയുന്നതിനും രാവിലെ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം

ഉണക്കമുന്തിരി ആന്റിഓക്‌സിഡന്റുകളുടെ മികച്ച സ്രോതസ്സുകളിലൊന്നാണ്. ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്നും മറ്റ് രോഗങ്ങളിൽ നിന്നും സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്ന ബയോഫ്ലേവനോയിഡുകൾ നിറഞ്ഞ പഴമാണിത്. ഹൃദയ, കരൾ രോഗങ്ങൾ തടയാൻ ഉണക്കമുന്തിരിയും ഉണക്കമുന്തിരിയുടെ വെള്ളവും വർഷങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്.


ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു

ശരീരത്തിലെ പ്രധാന അവയവങ്ങളാണ് കരളും വൃക്കയും. രക്തത്തില്‍ അടിഞ്ഞുകൂടുന്ന പല വിഷവസ്തുക്കളെയും വിഷാംശങ്ങളെയും നീക്കം ചെയ്ത് രക്തം ശുദ്ധീകരിക്കാനും ഉണക്കമുന്തിരി സഹായിക്കുന്നു. ഇതുവഴി ഒരുപാട് രോഗങ്ങള്‍ തടയാനും സാധിക്കും. എന്നാൽ മോശം ഭക്ഷണക്രമം, ധാരാളം കൊഴുപ്പുള്ള ഭക്ഷണങ്ങൾ, ചീത്ത ദൈനംദിന ശീലങ്ങൾ എന്നിവ കാരണവും ചിലപ്പോൾ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം മന്ദഗതിയിലാകാറുണ്ട്.

ദഹനത്തെ സഹായിക്കുന്നു

ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം കുടിക്കുന്നത് രക്തപ്രവാഹം ശുദ്ധീകരിക്കാനും കരൾ ശരിയായി പ്രവർത്തിക്കാനും സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ആമാശയത്തിലെ ആസിഡുകൾ വേർപെടുത്താനും ഇത് സഹായിക്കുന്നു. ഇതിന് പുറമെ ഭക്ഷണത്തിലെ പോഷകങ്ങള്‍ എളുപ്പത്തില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും സഹായിക്കും.

ഉണക്കമുന്തിരി വെള്ളം എങ്ങനെ ഉണ്ടാക്കാം

ചേരുവകൾ:

- 2 കപ്പ് വെള്ളം (400 മില്ലി)

- 150 ഗ്രാം ഉണക്കമുന്തിരി

വെള്ളം തിളപ്പിക്കുക. ശേഷം അതിലേക്ക് ഉണക്കമുന്തിരി ചേർക്കുക. തുടർന്ന് 20 മിനിറ്റ് തിളപ്പിക്കുക. ശേഷം രാത്രി മുഴുവൻ അടച്ചു വെക്കുക.

രാവിലെ ഉണക്കമുന്തിരിയിൽ നന്നായി ഉടക്കുക. ശേഷം വെള്ളം അരിച്ചെടുക്കുക. എന്നിട്ട് വെള്ളം ചൂടാക്കുക. നല്ല ചൂടോടെയോ ഇളം ചൂടോടെയോ വെള്ളം കുടിക്കാം. പക്ഷേ രാവിലെ ഉണക്കമുണര്‍ന്ന ഉടനെ വെറും വയറ്റില്‍ വേണം ഇത് കുടിക്കാനെന്ന് മാത്രം. മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരോ മരുന്ന് കുടിക്കുന്നവരോ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക.

TAGS :

Next Story