'കുറ്റമറ്റ മുലയൂട്ടൽ കൂട്ടുത്തരവാദിത്തം': ലോക മുലയൂട്ടൽ വാരാചരണത്തിനു തുടക്കം

അമ്മയുടെയും കുഞ്ഞിന്‍റെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ഏറ്റവും അനിവാര്യമാണ് മുലയൂട്ടൽ.

MediaOne Logo

Web Desk

  • Updated:

    2021-08-01 03:40:41.0

Published:

1 Aug 2021 3:39 AM GMT

കുറ്റമറ്റ മുലയൂട്ടൽ കൂട്ടുത്തരവാദിത്തം: ലോക മുലയൂട്ടൽ വാരാചരണത്തിനു തുടക്കം
X

കുഞ്ഞുങ്ങൾക്ക് ശരിയായ രീതിയിൽ മുലയൂട്ടുന്നതിന്റെ പ്രാധാന്യം വിളിച്ചോതി ലോക മുലയൂട്ടൽ വാരാചരണത്തിനു തുടക്കമായി. 'കുറ്റമറ്റ മുലയൂട്ടൽ കൂട്ടുത്തരവാദിത്തം' എന്നതാണ് ഈ വർഷത്തെ മുലയൂട്ടൽ വാരാചരണ സന്ദേശം. അമ്മമാർക്ക് മുലയൂട്ടാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കുടുംബത്തിനും സമൂഹത്തിനും ഭരണകൂടത്തിനും ഉള്ള ഉത്തരവാദിത്തത്തെ കുറിച്ചാണ് ഈ വർഷത്തെ മുലയൂട്ടൽ വാരാചരണ പ്രമേയം ഓർമിപ്പിക്കുന്നത്.

അമ്മയുടെയും കുഞ്ഞിന്‍റെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ഏറ്റവും അനിവാര്യമാണ് മുലയൂട്ടൽ. കോവിഡ് കാലത്തു കുഞ്ഞിന് മുലയൂട്ടലുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ആശങ്കകളാണ് അമ്മമാർക്ക്. ഇതേകുറിച്ചുള്ള സംശയങ്ങള്‍ക്ക് കുവൈത്ത് മെട്രോ മെഡിക്കൽ കെയറിലെ ഡോ. റൂബ മോസസ് നല്‍കുന്ന മറുപടി കേള്‍ക്കാം.


TAGS :

Next Story