Quantcast

ക്ലീനിങ് പ്രൊഡക്‌ടുകളൊന്നും അത്ര ക്ലീനല്ല, കെമിക്കലാണ് അധികവും; കാൻസറിന് വേറെ കാരണം വേണ്ട

നെയിൽ പോളിഷ്, ഷാംപൂ, ബോഡിലോഷൻ, സോപ്പ്, അലക്കു സോപ്പ്, തുടങ്ങി പേരുകൾ നീണ്ടു പോകുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-07 12:31:39.0

Published:

7 May 2023 5:46 PM IST

Cleaning  Products, Dangerous Chemicals, health news
X

നിത്യേന നാം ഉപയോഗിക്കുന്ന വസ്തുക്കളിൽ നൂറുകണക്കിന് രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത് എന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും? ഉദാഹരണത്തിന് ഷാംപൂ, സോപ്പ്, ബോഡി ലോഷൻ തുടങ്ങിയവയില്‍ വരെ നമ്മൾ ചിന്തിക്കുന്നതിലും കൂടുതൽ അളവിലാണ് രാസവസ്തുക്കളുടെ സാന്നിധ്യം.

വീടുകളിലും ജോലിസ്ഥലങ്ങളിലും സാധാരണ ഉപയോഗിക്കുന്ന 100-ലധികം ഉൽപ്പന്നങ്ങളിൽ അപകടകരമായ രാസവസ്തുക്കൾ കണ്ടെത്തിയതായി എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജി ജേർണലിൽ പറയുന്നു. ഇത് കാൻസറിനും എന്തിനേറെ പ്രത്യുൽപാദന ശേഷിയെ പോലും ഗുരുതരമായി ബാധിക്കുന്നു.

പ്രധാനമായും നെയിൽ പോളിഷ്, ഷാംപൂ, ബോഡിലോഷൻ, സോപ്പ്, അലക്കു സോപ്പ്, ഡിഷ് വാഷ്, ഡിറ്റർജെന്റുകൾ തുടങ്ങി പേരുകൾ നീണ്ടു പോകുന്നു. ഇവയിലൊന്നു പോലും നമുക്ക് ഒഴിവാക്കാൻ പറ്റുന്നതല്ല എന്നതാണ് പ്രധാനം.

ഇനി ജോലി സ്ഥലത്താണെങ്കിലോ വിവിധതരം പശകൾ, ഫ്‌ളോർ ക്ലീനർ, വിവിധ തരം ഓയിലുകൾ തുടങ്ങിയ വിവിധതരം ഉൽപന്നങ്ങളിലും അമിതമായതോതിൽ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ചില ഉൽപ്പന്നങ്ങളിൽ ഒന്നിലധികം രാസവസ്തുക്കൾ അടങ്ങിയതായാണ് കണ്ടെത്തല്‍.

കാലിഫോർണിയയിൽ നടത്തിയ സർവേ പ്രകാരം ദൈന്യംദിന ഉൽപന്നങ്ങളിൽ രാസവസ്തുക്കളുടെ തോത് അപകടകരമാംവിധം കൂടുതലാണ്. ജൈവ സംയുക്തങ്ങൾ അടങ്ങിയ ഉൽപന്നങ്ങൾ വായുവുമായി പെട്ടെന്ന് കൂടിച്ചേരുകയും പ്രകൃതിക്ക് അനിയോജ്യമാണെന്നും കണ്ടെത്തി. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ഉൽപന്നങ്ങൾ കാൻസർ പോലുള്ള മാരക രോഗങ്ങളെ വിളിച്ചുവരുത്തുന്നു എന്നാണ് കണ്ടെത്തല്‍. കാലിഫോർണിയയിലെ സേഫ് ഡ്രിങ്കിംഗ് വാട്ടർ ആൻഡ് ടോക്‌സിക് എൻഫോഴ്‌സ്‌മെന്റ് ആക്ട് മുഖേനയാണ് പഠനം നടത്തിയത്.

TAGS :

Next Story