Quantcast

അമിതമായി വെള്ളം കുടിക്കുന്നത് അപകടം; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

മൂത്രത്തിന്റെ നിറം നോക്കിയാൽ നിങ്ങൾക്ക് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കണ്ടുപിടിക്കാൻ സാധിക്കും

MediaOne Logo

Web Desk

  • Published:

    31 July 2022 2:15 PM GMT

അമിതമായി വെള്ളം കുടിക്കുന്നത് അപകടം; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ
X

വെള്ളം നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പ്രധാന ഘടകമാണ്. പല പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ വെള്ളത്തിന് പ്രത്യേക കഴിവുണ്ട്. അതിനാലാണ് വെള്ളം നന്നായി കുടിക്കണമെന്ന് പറയുന്നത്. ആരോഗ്യത്തെയും സൗന്ദര്യത്തെയും ഒരുപോലെ സംരക്ഷിക്കാനും ശുദ്ധജലം നന്നായി കുടിക്കുന്നത് നല്ലതാണ്.

എന്നാൽ, അമിതമായാൽ വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. ശരീരത്തിൽ കൂടുതലായി വരുന്ന വെള്ളം പുറന്തള്ളുന്നത് വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ശരീരത്തിലെ അമിതമായ ജലാംശം കാരണം രക്തത്തിലെ ഉപ്പിന്റെ അളവ് കുറയാൻ ഇടയാകും. ഈ അവസ്ഥയാണ് ഹൈപ്പോനോട്രെമിയ. ജീവൻ തന്നെ അപകടത്തിലാക്കുന്ന ഒരു അവസ്ഥയാണിത്. രക്തത്തിലെ ഉപ്പിന്റെ അളവ് കുറയുന്നത് പേശികളുടെ ബലക്കുറവ്, പേശീവേദന, അസ്വസ്ഥത, തലകറക്കം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാക്കും.

മൂത്രത്തിന്റെ നിറം നോക്കിയാൽ നിങ്ങൾക്ക് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കണ്ടുപിടിക്കാൻ സാധിക്കും. നിറമില്ലാത്തതോ ഇളം മഞ്ഞയോ നിറത്തിലുള്ള മൂത്രമാണെങ്കിൽ അതിനർത്ഥം നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടെന്നാണ്. എന്നാൽ മൂത്രത്തിന്റെ നിറം കടും മഞ്ഞയാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് ഇനിയും വെള്ളം ആവശ്യമാണ്. ആരോഗ്യം നിലനിർത്താൻ നമ്മുടെ ശരീരത്തിന് വെള്ളം ആവശ്യമാണെങ്കിലും, വെള്ളം അമിതമായി കുടിക്കുന്നത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

ഓക്കാനം, തലകറക്കം, ഛർദ്ദി, തലവേദന അല്ലെങ്കിൽ സമാനമായ മറ്റേതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂടുന്നതിന്റെ ലക്ഷണമായിരിക്കും.

TAGS :

Next Story