Quantcast

ഇഞ്ചി അധികമായി ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുക

വിവിധ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയായി ഇഞ്ചി ഉപയോഗിച്ചു വരാറുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-09-15 07:53:28.0

Published:

15 Sep 2023 7:46 AM GMT

Ginger
X

വയറുമായി ബന്ധപ്പെട്ട അസുഖങ്ങൾ, ഓക്കാനം തുടങ്ങിയ രോഗങ്ങൾക്ക് വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഒറ്റമൂലിയാണ് ഇഞ്ചി. ഭക്ഷണം പാകം ചെയ്യുന്നതിലും മരുന്നുകളിലും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ചിലര്‍ സ്ഥിരമായി ഇഞ്ചിച്ചായയും ഇഞ്ചിയിട്ട വെള്ളവുമെല്ലാം കുടിക്കാറുണ്ട്.

പ്രമേഹം, കാൻസർ, പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറക്കാനും സന്ധിവാതം, വീക്കം, അണുബാധകൾ എന്നിവ തടയാനോ ഭേദമാക്കാനോ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു. എന്നാൽ മറ്റെല്ലാത്തിനെയും പോലെ തന്നെ ഇഞ്ചിയുടെ അമിത ഉപയോഗവും ദോഷമാണ്. ഭക്ഷണത്തിൽ ഇഞ്ചി സുരക്ഷിതമാണെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) പറയുന്നുണ്ടെങ്കിലും ഇത് ഒരു മരുന്നായോ സപ്ലിമെന്റായോ ഉപയോഗിക്കുന്നത് നല്ലതല്ല.അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ കൂടുതൽ ഇഞ്ചി ചേർക്കുന്നതിനോ സപ്ലിമെന്റ് എടുക്കുന്നതിനോ മുമ്പ് ഡോക്ടറുടെ നിർദേശം തേടേണ്ടത് അത്യാവശ്യമാണ്.

അമിതമായി ഇഞ്ചി ഉപയോഗിക്കുന്നതിന്റെ പാർശ്വഫലങ്ങൾ

ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ

ഇഞ്ചി ചേർത്ത ചായ സ്ഥിരമായി കുടിക്കുന്നവർ ധാരാളമുണ്ട്. ഇത് അമിതമായാല്‍ നെഞ്ചെരിച്ചിൽ,വയറുവേദന തുടങ്ങിയ എന്നിവ അനുഭവപ്പെടാം. ഇഞ്ചി ദഹനവ്യവസ്ഥയെ സഹായിക്കുമെങ്കിലും വെറും വയറ്റിൽ ഇഞ്ചി അമിതമായി കഴിച്ചാൽ വയറിളക്കം പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു

പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇഞ്ചി സഹായിക്കുന്നു, പക്ഷേ അത് അമിതമായി കഴിച്ചാൽ ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണമാകും.ശരീരം വിളറുക, വിറക്കുക, വിയർപ്പ്, തലവേദന, വിശപ്പ്, ഓക്കാനം,ക്രമരഹിതമോ വേഗത്തിലോ ഉള്ള ഹൃദയമിടിപ്പ്,ക്ഷീണം, ഉത്കണ്ഠ തുടങ്ങിയവയാണ് ഹൈപ്പോഗ്ലൈസീമിയുടെ ലക്ഷണങ്ങൾ. അതുകൊണ്ട് നിങ്ങൾ പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഇഞ്ചി ഉപയോഗിക്കുന്നതിന്റെ അളവിനെക്കുറിച്ച് ഡോക്ടറുടെ ഉപദേശം തേടണം.

അലർജി

ഇഞ്ചി ചിലർക്ക് അലർജിയുണ്ടാക്കും. ഇഞ്ചി ചായ കുടിച്ചതിന് ശേഷം വായിലോ വയറ്റിലോ തടിച്ചുപൊങ്ങുകയോ അസ്വസ്ഥതയോ ഉണ്ടാക്കും. ചിലർക്ക് ചർമ്മത്തിന്റെ ചുവപ്പും കടുത്ത ചൊറിച്ചിലും അനുഭവപ്പെടാം. ഇത് കൃത്യമായി ചികിത്സിച്ച് മാറ്റണം.

രക്തസമ്മർദം

ഇഞ്ചി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു, അമിതമായ ഇഞ്ചി ഉപയോഗിക്കുന്നവർക്ക് തലകറക്കം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദിവസവും ചുരുങ്ങിയത് ഏകദേശം നാല് ഗ്രാം ഇഞ്ചി മാത്രമേ ഉപയോഗിക്കാനാൻ പാടൂള്ളൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.

TAGS :

Next Story