Quantcast

പനിയില്ല, രുചി പോയിട്ടുമില്ല, കാൽവിരൽ ചുവക്കുന്നു; ഇതാണ് കോവിഡ് ടോ!

കോവിഡ് ടോ എല്ലാ പ്രായക്കാരിലും ബാധിക്കാമെങ്കിലും കുട്ടികളിലും യുവാക്കളിലുമാണ് കൂടുതൽ വ്യാപകമായി കണ്ടുവരുന്നത്

MediaOne Logo

Web Desk

  • Published:

    17 Oct 2021 3:36 PM GMT

പനിയില്ല, രുചി പോയിട്ടുമില്ല, കാൽവിരൽ ചുവക്കുന്നു; ഇതാണ് കോവിഡ് ടോ!
X

കോവിഡ് ബാധിച്ച ചില ആളുകളുടെ കാൽവിരലുകളും ചിലപ്പോൾ കൈവിരലുകളും തടിച്ചുതിണർത്ത് ചിൽബ്ലെയിൻ പോലുള്ള മുറിവുകൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് പുതിയ പഠനം. വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ശരീരം ആക്രമണരീതിയിലേക്ക് മാറുന്നതിന്റെ ഒരു പാർശ്വഫലമാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്.

എന്താണ് കോവിഡ് ടോ?

കോവിഡ് ടോ എല്ലാ പ്രായക്കാരിലും ബാധിക്കാമെങ്കിലും കുട്ടികളിലും യുവാക്കളിലുമാണ് കൂടുതൽ വ്യാപകമായി കണ്ടുവരുന്നത്. ചിലർക്ക് ഈ അവസ്ഥ വേദനയുണ്ടാക്കുമെങ്കിലും പലർക്കും ചൊറിച്ചിൽ നീർവീക്കം തുടങ്ങിയ അസ്വസ്ഥതകളാണ് കൂടുതലായും കണ്ടുവരുന്നത്. ഈ അവസ്ഥയിൽ ചിലർക്ക് ചെരിപ്പിടാനോ നാടക്കാനോ പോലും പ്രയാസമായിരിക്കും.

കോവിഡ് ടോ ബാധിച്ച കാൽവിരലിന് നിറവ്യത്യാസവും കണ്ടേക്കാം. വിരൽ ചുവന്നോ പർപ്പിൾ നിറത്തിലേക്കോ മാറുമെന്നാണ് പഠനത്തിൽ പറയുന്നത്. ചർമ്മം വരണ്ടുപോകാനും ചിലപ്പോൾ പഴുക്കാനും സാധ്യതയുണ്ട്. ചില ആളുകളിൽ ആഴ്ചകൾ കൊണ്ട് ഈ അവസ്ഥ ഭേദപ്പെടുമ്പോൾ ചിലർക്ക് മാസങ്ങളോളം ഈ അസ്വസ്ഥത അനുഭവിക്കേണ്ടിവരും. ഇത്തരം രോഗികളിൽ കോവിഡിന്റെ പതിവ് ലക്ഷണങ്ങളായ ചുമ, പനി, രുചി നഷ്ടപ്പെടുക തുടങ്ങിയവ കാണില്ലെന്നും പഠനത്തിൽ വിശദീകരിക്കുന്നു.

TAGS :

Next Story