Quantcast

നിങ്ങൾ ഇടയ്ക്കിടെ മുഖത്ത് തൊടാറുണ്ടോ?; സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും..

മുഖത്ത് ഇടയ്ക്കിടെ തൊടുന്നത് ഗുരുതരമായ രോഗ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്

MediaOne Logo

Web Desk

  • Published:

    22 Oct 2025 11:41 AM IST

നിങ്ങൾ ഇടയ്ക്കിടെ മുഖത്ത് തൊടാറുണ്ടോ?; സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും..
X

മുഖത്ത് ഇടയ്ക്കിടെ തൊടുന്നവരാണോ നിങ്ങൾ? മുഖം കഴുകുന്നതിനു പുറമേ, കൈകളോ നഖങ്ങളോ ഉപയോഗിച്ച് മുഖത്ത് ഇടയ്ക്കിടെ തൊടുന്നത് ഗുരുതരമായ രോഗ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ ശീലം എന്തൊക്കെ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് നോക്കാം.

നിങ്ങളുടെ കൈകൾ നേരിട്ട് മുഖത്ത് സ്പർശിക്കുമ്പോൾ, ബാക്ടീരിയകളും മറ്റ് രോഗാണുക്കളും നിങ്ങളുടെ കൈകളിൽ നിന്ന് ചർമ്മത്തിലേക്ക് പടരുകയും ഇത് ചർമ്മപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

അതുകൊണ്ടുതന്നെ മുഖത്ത് ഇടയ്ക്കിടെ തൊടുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. കൈകളിലെ ബാക്ടീരിയകളും അഴുക്കും മുഖത്തിന് കേടുവരുത്തുകയും മുഖക്കുരുവിന് പോലും കാരണമാവുകയും ചെയ്യും. ചർമ്മത്തിന് ശരിയായ പരിചരണം നൽകിയില്ലെങ്കിൽ കാൻസർ ഉൾപ്പടെയുള്ള വലിയ രോ​ഗങ്ങൾ വരാനുള്ള സാധ്യതയുമുണ്ട്.

കൈകളോ നഖങ്ങളോ ഉപയോഗിച്ച് മുഖത്ത് തൊടുന്നത് മാത്രമല്ല. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ മുഖത്ത് പതിക്കുന്നതും നിങ്ങളുടെ ആരോ​ഗ്യത്തെ ബാധിക്കും. വീടിനുള്ളിൽ ആയിരിക്കുമ്പോൾ പോലും അവ ജനാലകളിലൂടെ പതിച്ച് ചർമ്മത്തെ ബാധിക്കുന്നു.

മറ്റൊരു പ്രധാന ശത്രു തലയിണ കവറുകളാണ്. തലയിണ കവറുകളും പതിവായി മാറ്റണം. ഒരേ രീതിയിൽ കുറേ ദിവസം ഉപയോഗിക്കുമ്പോൾ ഇതിൽ അഴുക്കും, വിയർപ്പും, എണ്ണമയവും, അണുക്കളും ഉണ്ടാവുന്നു. അതിനാൽ തലയിണ കവർ പതിവായി മാറ്റുക. 15 ദിവസത്തിലൊരിക്കലോ ആഴ്ചയിൽ ഒരിക്കലോ ഇവ നന്നായി കഴുകി വെയിലത്ത് ഉണക്കണം.

ചർമ്മം തിളക്കമുള്ളതും മൃദുവായതുമായി നിലനിർത്താൻ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതുണ്ട്. ഇതിനായി ദിവസവും കുറഞ്ഞത് രണ്ട് മുതൽ മൂന്ന് ലിറ്റർ വെള്ളം കുടിക്കണം. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നിങ്ങളുടെ ചർമ്മം മങ്ങിയതും വരണ്ടതുമാകുകയും ചുളിവുകൾ പോലുള്ള വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വേഗത്തിൽ കാണിക്കുകയും ചെയ്യും.

TAGS :

Next Story