പൈപ്പ് വെള്ളത്തില്‍ മുഖം കഴുകാറുണ്ടോ?; എങ്കില്‍ സൂക്ഷിക്കണം...
മുഖ സൗന്ദര്യത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും പ്രധാനമാണ് മുഖം വൃത്തിയായി സൂക്ഷിക്കുക എന്നത്

Photo | Special Arrangement
സുന്ദരവും ആരോഗ്യവുമുളള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. അതിനായി ഫെയ്‌സ്മാസ്‌ക്കുകളടക്കം നിരവധി ഉത്പന്നങ്ങള്‍ ആളുകൾ പരീക്ഷിച്ചുനോക്കാറുമുണ്ട്. ചിലവേറിയ കോസ്മറ്റിക് ചികില്‍സകളിലൂടെ ചര്‍മത്തിന്റെ യുവത്വം ഒരുപരിധിവരെ നിലനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ അതെപ്പോഴും വിജയിച്ചുകൊളളണമെന്നോ ഏറെക്കാലം നീണ്ടുനില്‍ക്കണമെന്നോ ഇല്ല. മുഖ സൗന്ദര്യത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും പ്രധാനമാണ് മുഖം വൃത്തിയായി സൂക്ഷിക്കുക എന്നത്. ദിവസവും മുഖം കഴുകി വൃത്തിയായി സൂക്ഷിച്ചാല്‍ തന്നെ ഒരു പരിധിവരെയുളള ചര്‍മപ്രശ്‌നങ്ങള്‍ അകറ്റാം.
എന്നാല്‍ ഇടക്കിടെ മുഖം കഴുകുന്ന ശീലമുള്ളവരാണോ നിങ്ങള്‍?.. അതും പൈപ്പ് വെള്ളത്തില്‍ മുഖം ഇടയ്ക്കിടെ കഴുകുന്ന ശീലമുണ്ടെങ്കില്‍ സൂക്ഷിക്കണം. ഇത് ചര്‍മത്തിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
നഗര ജലവിതരണ സംവിധാനങ്ങളില്‍ മിക്കതിലും ക്ലോറിനും മറ്റ് ധാതുക്കളും അടങ്ങിയിരിക്കാം. ഇത് തൊലിയുടെ സ്വഭാവിക ഈര്‍പ്പം ഇല്ലാതാക്കനും ക്രമേണ ഇത് ചര്‍മം ഡ്രൈ ആക്കാനും സാധ്യതയുണ്ട്. കൂടാതെ ചൊറിച്ചില്‍ തൊലി വലിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകാം.
സെന്‍സിറ്റീവ് ചര്‍മം ഉള്ളവര്‍ പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണം. അണുമുക്തമാക്കാന്‍ വേണ്ടി പൈപ്പ് വെള്ളത്തില്‍ ഉപയോഗിക്കുന്ന ക്ലോറിന്‍, ഫ്‌ലൂറൈഡ്, മറ്റു രാസവസ്തുക്കള്‍ തുടങ്ങിയവ ചര്‍മത്തില്‍ നേരിട്ടേല്‍ക്കുന്നത് ആരോഗ്യകരമല്ല. ചര്‍മത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും. ശുദ്ധമായ വെള്ളം, ഫില്‍റ്റര്‍ ചെയ്ത വെള്ളം, തെര്‍മല്‍ സ്പ്രിങ് വാട്ടര്‍ തുടങ്ങിയവ ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
പൈപ്പ് വെള്ളത്തില്‍ കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളുടെ അംശവും കൂടുതലായിരിക്കും. ഇതിനെ ഹാര്‍ഡ് വാട്ടര്‍ എന്ന് പറയുന്നു. ഈ ധാതുക്കള്‍ ചര്‍മത്തില്‍ അടിഞ്ഞുകൂടുകയും, ഫെയ്സ്വാഷിലെ ചേരുവകളുമായി ചേര്‍ന്ന് ഒരു നേര്‍ത്ത പാടയായി മാറുകയും ചെയ്യും. ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ അടക്കാനും, മുഖക്കുരു, കറുത്ത പാടുകള്‍, ചര്‍മത്തിലെ വരള്‍ച്ച, അസ്വസ്ഥത എന്നിവക്ക് കാരണമാകാനും സാധ്യതയുണ്ട്.
Adjust Story Font
16

