ഹെൽമറ്റ് ധരിക്കുമ്പോൾ മുടികൊഴിച്ചിലുണ്ടോ?; എങ്കിൽ പരിഹാരമുണ്ട്
പരിഹരിക്കാനുള്ള ചില നിർദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്

ഹെൽമെറ്റ് ധരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ടോ?എന്നാൽ അതിന് പരിഹാരം നിർദേശിക്കുകയാണ് സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ്. ഹെൽമെറ്റ് നിയമങ്ങളിൽ ഉണ്ടായ പരിഷ്കരണങ്ങളും മാറ്റവും സഹയാത്രക്കാർക്കും ഹെൽമെറ്റുമൂലമുള്ള മുടികൊഴിച്ചലിന് കാരണമായി മാറി.
ഹെൽമെറ്റ് ധരിക്കുന്നതുമൂലം തലയിൽ ഉണ്ടാകുന്ന വിയർപ്പാണ് പ്രധാന വില്ലൻ. ഇത് മുടിയുടെ വേരുകളെ ദുർബലപ്പെടുത്തുകയും മുടി കൊഴിയാൻ കാരണമാവുകയും ചെയ്യുന്നു. കൂടാതെ, ഹെൽമെറ്റ് ധരിക്കുമ്പോഴും നീക്കുമ്പോഴും മുടി വലിച്ചുനീട്ടുന്നതും, മുടി കൊഴിച്ചിലിന് കാരണമാകും.
ഹെൽമെറ്റിൻ്റെ വലിപ്പവും ഇതിൽ നിർണായകമാണ്. തലയുടെ വലുപ്പത്തിലല്ലാതെ ഇറുകിയതാണെങ്കിൽ അതും മുടികൊഴിയാൻ കാരണമായി മാറും.
പ്രധാനമായും ഇത് പരിഹരിക്കാൻ ചില നിർദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഹെൽമെറ്റ് ധരിക്കുകയാണെങ്കിൽ, ദിവസവും മുടി കഴുകി വൃത്തിയായി സൂക്ഷിക്കുണമെന്നാണ് നിർദേശം. തലയുടെ വലിപ്പം അനുസരിച്ചുള്ള ഹെൽമറ്റ് ധരിക്കുകയും കൺഫർട്ടായി വെയ്ക്കുകയും ചെയ്യണം. 2022 മാർച്ചിൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ , ഹെൽമെറ്റ് ധരിക്കുമ്പോൾ മുടി സംരക്ഷിക്കാൻ സ്വീകരിക്കാവുന്ന ചില കാര്യങ്ങൾ ജാവേദ് പട്ടികപ്പെടുത്തിയിരുന്നു. മുടി പതിവായി കഴുകുന്നതിനു പുറമേ, മുടി കഴുകുന്നതിന് മുമ്പ് പതിവായി എണ്ണ പുരട്ടുക, നനഞ്ഞ മുടിയിൽ ഹെൽമെറ്റ് ധരിക്കുന്നത് ഒഴിവാക്കുക, ഹെൽമെറ്റിനടിയിൽ നേർത്ത കോട്ടൺ തുണിയോ മാസ്കോ ധരിക്കുക, ഹെൽമെറ്റ് വൃത്തിയാക്കി ഉപയോഗിക്കുക, മറ്റൊരാളുടെ ഹെൽമെറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക, മുടി കഴുകുന്നതിന് മുമ്പ് ആഴ്ചയിൽ ഒരിക്കൽ കറ്റാർ വാഴ ഉപയോഗിക്കുക എന്നിവയും അദ്ദേഹം നിർദ്ദേശിക്കുന്നു.
Adjust Story Font
16

