Quantcast

ദിവസവും മൂന്നോ നാലോ കപ്പ് കുടിക്കൂ; കരളിലെ കൊഴുപ്പ് അലിയിക്കാൻ ഈ പാനീയം സഹായിക്കും

ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ നശിപ്പിക്കുന്നതും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതും ഭക്ഷണം ദഹിച്ചു കഴിഞ്ഞാൽ സംസ്‌കരിക്കുന്നതുമടക്കം നൂറുകണക്കിന് ധർമങ്ങളാണ് കരൾ നിർവഹിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-10-11 12:30:28.0

Published:

11 Oct 2025 5:46 PM IST

ദിവസവും മൂന്നോ നാലോ കപ്പ് കുടിക്കൂ; കരളിലെ കൊഴുപ്പ് അലിയിക്കാൻ ഈ പാനീയം സഹായിക്കും
X

Photo| Special Arrangement

കരളിന്റെ ആരോഗ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ പണി പിന്നാലെ വരും. നമ്മുടെയൊക്കെ ശരീരത്തിനുള്ളിലെ ഏറ്റവും വലിയ അവയവമാണ് കരൾ. ശരീരത്തിലെ അണുബാധയോടും രോഗത്തോടും പോരാടുന്നതും ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ നശിപ്പിക്കുന്നതും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതും ഭക്ഷണം ദഹിച്ചു കഴിഞ്ഞാൽ സംസ്‌കരിക്കുന്നതുമടക്കം നൂറുകണക്കിന് ധർമങ്ങളാണ് കരൾ നിർവഹിക്കുന്നത്.

ദിവസവും കട്ടൻ കാപ്പി കുടിക്കുന്നത് കരളിലെ കൊഴുപ്പ് അലിയിക്കുന്നതിന് സഹായിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. കഫീൻ, ക്ലോറോജെനിക് ആസിഡ് (സിജിഎ), ട്രൈഗോനെലിൻ, ഡൈറ്റെർപീനുകൾ, മെലനോയിഡുകൾ എന്നിവ കാപ്പിയിലെ പ്രധാനപ്പെട്ട സംയുക്തങ്ങളാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു.

കാപ്പിയുടെ എല്ലാ ഗുണങ്ങളും ലഭിക്കണമെങ്കിൽ നിങ്ങൾ എങ്ങനെ കാപ്പി കുടിക്കുന്നു എന്നത് പ്രധാനമാണ്. ധാരാളം മധുരപലഹാരങ്ങളോ പഞ്ചസാരയോ പാലോ ചേർത്ത് കാപ്പി കുടിക്കുന്നത് നല്ലതല്ലെന്നും പാലൊഴിക്കാതെ കട്ടൻ കാപ്പിയായിട്ട് കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

കട്ടൻ കാപ്പി യഥാർത്ഥത്തിൽ കരളിന് ഒരു ഔഷധമാണ്. പാലും പഞ്ചസാരയും ഇല്ലാതെ, കരളിലെ കൊഴുപ്പ് അലിയിക്കുന്നതിനും ദീർഘകാല നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്ന പ്രകൃതിദത്ത പാനീയങ്ങളിൽ ഒന്നാണ് കാപ്പി എന്നും പഠനങ്ങൾ പറയുന്നു. ഒരു ദിവസം മൂന്നോ നാലോ കപ്പ് വരെ കട്ടൻ കാപ്പി കുടിക്കുന്നത് കരളിലെ കൊഴുപ്പ് അലിയിക്കുന്നതിനും അവയവത്തെ ദീർഘകാല നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കും.

ഒരു ദിവസം ഒന്ന് മുതൽ മൂന്ന് കപ്പ് വരെ മിതമായ കഫീൻ ഉപഭോഗം ഹൃദയാരോഗ്യത്തിന് സുരക്ഷിതമാണെന്നും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും 2023ൽ ദി ഓക്‌സ്‌നർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്. കാപ്പി കുടിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നതായി യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

TAGS :

Next Story