Quantcast

14 ദിവസം തുടർച്ചയായി മുട്ട കഴിച്ചു നോക്കൂ: ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും!

തലച്ചോറിന്റെ ആരോഗ്യം, ഊർജം നിലനിർത്തുക, ചർമ്മം, മുടി, കണ്ണിന്റെ ആരോഗ്യം എന്നിങ്ങനെ ഒരുപാട് ആരോ​ഗ്യ​ഗുണങ്ങൾ മുട്ട നിങ്ങൾക്ക് നൽകും

MediaOne Logo
14 ദിവസം തുടർച്ചയായി മുട്ട കഴിച്ചു നോക്കൂ: ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും!
X

പ്രോട്ടീൻ, നല്ല കൊഴുപ്പുകൾ, കോളിൻ, വൈറ്റമിനുകൾ തുടങ്ങി ശരീരത്തിന് ആവശ്യമുള്ള പോഷക​ഗുണങ്ങളാൽ സമ്പന്നമാണ് കോഴിമുട്ട. ദിവസവും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യം, ഊർജം നിലനിർത്തുക, ചർമ്മം, മുടി, കണ്ണിന്റെ ആരോഗ്യം എന്നിങ്ങനെ ഒരുപാട് ആരോ​ഗ്യ​ഗുണങ്ങൾ മുട്ട നിങ്ങൾക്ക് നൽകും.

പെട്ടെന്ന് പാകം ചെയ്തെടുക്കാം എന്നതിലുപരി ഏത് ഭക്ഷണത്തോടൊപ്പവും നല്ല പെയറായി മുട്ട കഴിക്കാം. എന്നാൽ, 14 ദിവസം മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും?. ഇതിനുള്ള ഉത്തരം നൽകുകയാണ് ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ പരിശീലനം നേടിയ ഗ്യാസ്ട്രോഎൻറോളജിസ്റ്റായ ഡോ. സൗരഭ് സേഠി. അദ്ദഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

14 ദിവസം മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും?

തലയുടെ ആരോ​ഗ്യം

മുട്ടയിൽ കോളിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓർമ്മശക്തിക്കും ഏകാഗ്രതയ്ക്കും സഹായിക്കുന്ന അസറ്റൈൽകോളിൻ ഇതിലുണ്ട്. മുട്ട പതിവായി കഴിച്ചു നോക്കൂ നിങ്ങളുടെ ചിന്താശേഷിയും ഏകാഗ്രതയും വർധിക്കും.

നല്ല കൊളസ്ട്രോൾ വർധിപ്പിക്കും

കൊളസ്ട്രോൾ വർധിപ്പിക്കും എന്ന കാരണത്താൽ പലപ്പോഴും പലരും മുട്ട ഒഴിവാക്കാറുണ്ട്. എന്നാൽ, പലരിലും ഇത് 'നല്ല കൊളസ്ട്രോൾ' എന്നറിയപ്പെടുന്ന എച്ച്ഡിഎൽ വർധിപ്പിക്കാനാണ് സഹായിക്കുന്നത്. കൂടാതെ മുട്ട മിതമായ അളവിൽ കഴിക്കുന്നത് ഹൃദയാരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കും.

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കും

മുട്ടയുടെ മഞ്ഞക്കരുവിൽ ലുട്ടീൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കണ്ണിന് നേരെയടിക്കുന്ന കടുത്ത നീല വെളിച്ചത്തെ പ്രതിരോധിച്ച് കണ്ണുകളെ സംരക്ഷിക്കാൻ ഈ ആന്റിഓക്‌സിഡന്റുകൾ നിങ്ങളെ സഹായിക്കും.

ആരോഗ്യകരമായ മുടി, ചർമ്മം, നഖങ്ങൾ

സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തഴച്ചുവളരുന്ന മുടി, ആരോഗ്യകരമായ ചർമ്മം, നഖങ്ങൾ എന്നിവയ്ക്ക് ആവശ്യമായ കെരാറ്റിൻ എന്ന പ്രോട്ടീൻ ഉൽപ്പാദിപ്പിക്കാൻ മുട്ട നിങ്ങളെ സഹായിക്കും.

TAGS :

Next Story