Quantcast

ഹൃദയാരോഗ്യം സംരക്ഷിക്കാൻ എട്ട് വഴികള്‍

കൂടുതൽ സമയം ഇരിക്കുന്നത് ഹൃദയത്തിനും ആരോഗ്യത്തിനും ഹാനികരമാണ്

MediaOne Logo

Web Desk

  • Updated:

    2022-10-11 11:06:32.0

Published:

11 Oct 2022 10:58 AM GMT

ഹൃദയാരോഗ്യം സംരക്ഷിക്കാൻ എട്ട് വഴികള്‍
X

ഇന്ന് ഭൂരിഭാഗം ആളുകളും തിരക്കേറിയ ജീവിതം നയിക്കുന്നവരാണ്. തിരക്കുകള്‍ക്കിടയിൽ ആരോഗ്യം ശ്രദ്ധിക്കാൻ നമ്മളിൽ പലരും മറക്കുന്നുണ്ട്. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ നിങ്ങളെയും നിങ്ങളുടെ ഹൃദയത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഹൃദയ പരിപാലനത്തിനായി ചില എളുപ്പവഴികള്‍.


1. ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക

ആളുകൾ പലപ്പോഴും ഹാനികരമായ ഭക്ഷണങ്ങള്‍ തിരെഞ്ഞടുക്കാൻ കാരണമായി പറയുന്നത് സമയക്കുറവാണ്. ഇതിനുള്ള പരിഹാരമാണ് വാൽനട്ട് അല്ലെങ്കിൽ ബദാം. സ്വാദിഷ്ടവും ഹൃദയാരോഗ്യത്തിന് മികച്ച ലഘുഭക്ഷണവുമാണ് ഇവ. ആഴ്ചകളോളം ബാഗിൽ സൂക്ഷിക്കുകയും ചെയ്യാം.


2. ജങ്ക്ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക

അൾട്രാ പ്രോസസ് ചെയ്തതും പോഷകങ്ങൾ കുറഞ്ഞതുമായ ഭക്ഷണമാണ് ജങ്ക്ഫുഡുകള്‍. ഇവ ഒഴിവാക്കി പകരം പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തിരെഞ്ഞെടുക്കുക. അമിതമായ പ്രിസർവേറ്റീവുകൾ, കൃത്രിമ അഡിറ്റീവുകൾ തുടങ്ങിയവ ചേർക്കുന്നതിനാൽ ഈ ഭക്ഷണങ്ങൾക്ക് സ്വാഭാവിക ഭക്ഷണങ്ങളുമായി സാമ്യമില്ല. ഈ ഭക്ഷണങ്ങളിൽ നിന്ന് നാരുകളും പോഷകമൂല്യങ്ങളും നീക്കം ചെയ്യുന്നതിനാൽ പോഷകഗുണങ്ങള്‍ ലഭിക്കുന്നില്ല.


3. അളവിനേക്കാൾ ഗുണനിലവാരം തിരഞ്ഞെടുക്കുക

നിങ്ങളുടെ സമ്പാദ്യം കൂടുതലായും ഉയർന്ന നിലവാരമുള്ള ഭക്ഷണത്തിന് ചിലവഴിക്കുക. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും. പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ കൂടുതലായും ഉള്‍പ്പെടുത്തുക. അളവിനുവേണ്ടി ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

4. വ്യായാമം

വ്യായാമത്തിന് പകരം വക്കാൻ മറ്റൊന്നുമില്ല. കൂടുതൽ സമയം ഇരിക്കുന്നത് ഹൃദയത്തിനും ആരോഗ്യത്തിനും ഹാനികരമാണെന്നതിൽ സംശയമില്ല. ഇത് കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു, രക്തം കട്ടപിടിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു, നാഡീസംബന്ധമായ അസ്വസ്ഥതകൾ, രക്തക്കുഴലുകളിലെ തകരാറുകൾ. ഹൃദ്രോഗം, ഡിമെൻഷ്യ, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

5. പടികൾ കയറുക

നിങ്ങളുടെ ജോലിസ്ഥലത്ത് കോണിപ്പടികളുണ്ടെങ്കിൽ വ്യായാമം ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ദൈനംദിന വ്യായാമം വർദ്ധിപ്പിക്കുന്നതിനുള്ള വേഗമേറിയതും എളുപ്പത്തിൽ ചെയ്യാവുന്നതുമായ മാർഗ്ഗമാണ് പടികൾ കയറുന്നത്. ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഹ്യദയാരോഗ്യം സംരക്ഷിക്കാം.

6. ആഴത്തിൽ ശ്വസിക്കാൻ ശ്രമിക്കുക

ദീർഘനേരം സമ്മർദ്ദം അനുഭവിക്കുകയാണെങ്കിൽ നിങ്ങളൊരു രക്തസമ്മർദ്ദ രോഗിയാകാൻ സാധ്യതയുണ്ട്. രോഗങ്ങൾ തടയുന്നതിന് സ്ട്രെസ് മാനേജ്മെന്റ് നിർണായക ഘടകമാണ്. നിങ്ങളുടെ പോഷകാഹാരത്തിലും ശാരീരിക വ്യായാമത്തിലുമുള്ള മാഠ്ഠങ്ങള്‍ ഹൃദയാരോഗ്യത്തെ ബാധിക്കും.

7. പതിവ് പരിശോധനകൾ നടത്തുക

നിങ്ങളുടെ നിലവിലെ ശാരിരിക അവസ്ഥ അറിയുന്നത് ഹൃദ്രോഗം തടയുന്നതിനുള്ള ആദ്യപടിയാണ്. നിങ്ങളുടെ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ), രക്തസമ്മർദ്ദം, ഫാസ്റ്റിംഗ് ഗ്ലൂക്കോസ്, കൊളസ്‌ട്രോൾ റീഡിംഗുകൾ എന്നിവ അറിഞ്ഞിരിക്കേണം. ഇത് നിങ്ങളുടെ ഡോക്ടർക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത വിലയിരുത്താൻ കഴിയും.

8. മദ്യപാനം കുറയ്ക്കുക

മദ്യപാനം കുറയ്ക്കുക. പുരുഷന്മാർ ദിവസവും രണ്ട് തവണയിൽ കൂടുതൽ മദ്യപിക്കാൻ പാടില്ല. സ്ത്രീകൾക്ക് ഒരു ദിവസം ഒന്നിൽ കൂടുതൽ മദ്യപിക്കാൻ പാടില്ല. അമിതമായി മദ്യം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും ഇടയാക്കും. കൂടാതെ, ചില ആളുകൾക്ക് ഇത് ഹൃദയസ്തംഭനത്തെ വർദ്ധിപ്പിക്കാനും വഷളാക്കാനും കാരണമായേക്കാം.


TAGS :

Next Story